കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവ്വേ എന്യൂമറേറ്റർ ഒഴിവുകൾ: ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു
കണ്ണൂർ : അക്ഷയ ഇ കേന്ദ്ര ചൊക്ലി ടൌൺ താഴെ പറയുന്ന ജോലിക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവ്വേ എന്യൂമറേറ്റർ ഒഴിവുകൾ….
അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂൺ 28
വിദ്യാർത്ഥികൾ, പാർട്ട് ടൈം ജോലി ആവശ്യമുള്ളവരും, അധ്യാപകർ,സാമൂഹിക രാഷ്ട്രീയ സംഘടന പ്രവർത്തകർ,അംഗൻവാടി, ആശാവർക്കർ,റിട്ട.ഉദ്യോഗസ്ഥർ എന്നിവർക്ക് അനുയോജ്യം.
കേന്ദ്ര ഗവണ്മെന്റ് ഏഴാമത് സാമ്പത്തിക സർവേക്ക് (ഇക്കണോമിക് സെൻസസ്) ഫീൽഡ് സർവ്വേയർമാരെ നിയമിക്കുന്നു. രാജ്യത്തെ ഏഴാമത്തെ സാമ്പത്തിക സര്‍വേ ഈ ജൂണ്‍ – ജൂലൈ മാസം മുതലാരംഭിക്കുകയാണ്. അതിനായി 8 ലക്ഷം സർവ്വേയർമാരെ ഇന്ത്യയൊട്ടാകെ നിയമിച്ചു കഴിഞ്ഞു.
കേരളത്തിൽ കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മാത്രം നിരവധി ഒഴിവുകൾ ഉണ്ട്…
വീടുവീടാന്തരം പോയി ഓരോരുത്തരുടെയും തൊഴിലും,വിദ്യാഭ്യാസവും, വരുമാനവും അടങ്ങുന്ന സമ്പൂര്‍ണ്ണ വിവരശേഖരണമാണ് നടക്കാന്‍ പോകുന്നത്.
ഇതിനുള്ള ബൃഹത്തായ ചോദ്യാവലി തയ്യാറായിക്കഴിഞ്ഞു.
മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സർവ്വേ നടക്കുക.
(ഏകദേശം 1000 കോടി രൂപയുടെ പ്രോജക്ടാണ് വരാൻ പോകുന്ന സാമ്പത്തിക സർവ്വേ)
ഈ കണക്കെടുപ്പിനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍, IT മന്ത്രാലയത്തിന്റെ കീഴിലുള്ള കേരളത്തിലെ അക്ഷയ കേന്ദ്രത്തിനാണ് നല്‍കിയിരിക്കുന്നത്.
പത്താം ക്ലാസ്സ് പാസ്സ് അടിസ്ഥാനവിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്.
സര്‍വ്വേ ജോലികള്‍ മൊബൈല്‍ ആപ്പ് വഴിയാണ് നടക്കുക.
പ്രതിഫലം ജോലിക്കനുസരിച്ചാണ് ലഭിക്കുക.
ഒരു വീട് സര്‍വ്വേ ചെയ്യുന്നതിന് 10 രൂപയും, വരുമാന സ്രോതസ്സ് ഉള്ള വീടാണെങ്കിൽ 16 രൂപയും, ഒരു ബിസ്സിനസ്സ് സ്ഥാപനത്തിന് 20 രൂപയും ലഭിക്കും.
ഒരു ദിവസം എത്ര സർവ്വേ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സർവ്വേയർമാരുടെ പ്രതിഫലം.
ഉദാഹരണം : 50 വ്യാപാര സ്ഥാപനം സർവ്വേ ചെയ്താൽ 1000 രൂപ ലഭിക്കും.
ദിവസം 25 വീടും 25 വ്യാപരസ്ഥാപനങ്ങളും സർവ്വേ ചെയ്താൽ 750 രൂപ ലഭിക്കും.
സ്മാർട്ടായി ജോലി ചെയ്താൽ ഒരു മാസം എറ്റവും കുറഞ്ഞത് 15000 മുതൽ 20000 രൂപ വരെ സമ്പാദിക്കാം.
കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവർ പെട്ടെന്ന് അപേക്ഷിക്കുക.
SSLC പാസ്സായ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കാൻ അറിയുന്ന 18വയസ്സിന് മുകളിൽ പ്രായമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.
നിങ്ങളുടെ സമയത്തിനനുസരിച്ചു ജോലി തീർക്കാം,ആൻഡ്രോയ്ഡ് ഫോൺ 5.0 വഴി ആണ് ഇത് ചെയ്യേണ്ടത്,ആൻഡ്രോയ്ഡ് ഫോൺ അല്ലെങ്കിൽ ടാബ് ഉള്ളവർക്ക് മുൻഗണന.
ഉദ്യോഗാർഥികൾക്ക് കേന്ദ്ര ഗവണ്മെന്റ് നൽകുന്ന സർട്ടിഫിക്കറ്റും , ഐഡി കാർഡും ലഭിക്കും.
അപേക്ഷ കൊടുക്കുവാൻ വരുമ്പോൾ കൊണ്ട് വരേണ്ടത്
1- കോപ്പി ഫോട്ടോ
SSLC സർട്ടിഫിക്കറ്റ്
ഉയർന്ന വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്
ആധാർ കാർഡ്
മൊബൈൽ നമ്പർ
No comments
Post a Comment