Header Ads

  • Breaking News

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ്, ആയുധങ്ങളും മൊബൈലുകളും കണ്ടെടുത്തു


    *

    ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റെയ്ഡ്. ആയുധങ്ങളും മൊബൈൽ ഫോണുകളും റെയ്ഡിൽ പിടിച്ചെടുത്തു. പുലർച്ചെ നാലുമുതലാണ് റെയ്ഡ് തുടങ്ങിയത്. മൂന്ന് കത്തി, മൂന്ന് മൊബൈൽ ഫോണുകൾ, സിം കാർഡ് എന്നിവയാണ് പിടിച്ചെടുത്തത്.
    കണ്ണൂർ സെൻട്രൽ ജയിൽ സിപിഎമ്മിന്റെ നിയന്ത്രണത്തിൻ കീഴിലാണ് എന്ന ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. ഒരു ജയിലിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ കണ്ണൂർ സെൻട്രൽ ജയിലിൽ നടക്കുന്നുവെന്ന് ആക്ഷേപങ്ങൾ നേരത്തെ ഉയർന്നിരുന്നു.
    തടവുകാർ പിരിവിട്ട് ഇവിടെ ടെലിവിഷൻ വാങ്ങിയത് വിവാദമായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി ജയിലിൽ റെയ്ഡ് നടത്തിയത്. റെയ്ഡിൽ ആയുധങ്ങൾ ഉൾപ്പെടെ കണ്ടെടുത്തിനാൽ ജയിൽ സൂപ്രണ്ടിനെതിരെ നടപടി ഉണ്ടായേക്കും.
    റൈയ്ഡിനിടെ കണ്ടെടുത്ത സിംകാർഡ് ഉപയോഗിച്ച് തടവുകാർ ആരെയൊക്കെ വിളിച്ചുവെന്ന് കണ്ടെത്താൻ പോലീസിന് കൈമാറിയിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിൽ ശുദ്ധീകരിക്കാനുള്ള നടപടിയാണ് താൻ തുടങ്ങിയിരിക്കുന്നതെന്നും ഋഷിരാജ് സിങ് പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad