ട്രോളിങ്ങിന്റെ മറവിൽ വിഷാംശം കലർന്ന മൽസ്യം കേരളത്തിലെത്തുന്നുണ്ടോ? അന്വേഷണം തുടങ്ങി
തിരുവനന്തപുരം:
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിഷാംശം കലർന്ന മൽസ്യം പിടിച്ചെടുക്കാനായി അധികൃതർ നടപടി ഊർജിതമാക്കി.
ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മത്സ്യമാര്‍ക്കറ്റുകളില്‍ വ്യാപക പരിശോധന നടത്തി. തമിഴ്നാട്ടിൽ നിന്നടക്കം വരുന്ന മീനുകളിൽ വിഷാംശം ഉണ്ടോയെന്നറിയാനാണ് പരിശോധന പ്രധാനമായും നടത്തുന്നത്.
മുൻ വർഷങ്ങളിൽ വിഷാംശം കലർന്ന മൽസ്യം ട്രോളിംഗ് നിരോധനകാലത്ത് പിടിച്ചെടുത്തിരുന്നു. എന്നാൽ മലപ്പുറം, കൊണ്ടോട്ടി മാർക്കറ്റുകളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല . ഫോർമാലിൻ സാന്നിദ്ധ്യമടക്കം കണ്ടെത്തുന്നതിനായി കൂടുതൽ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
No comments
Post a Comment