ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്
കോട്ടയം :
പിറവത്ത് ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി നിതിൻ രാജിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്. സിപിഎം -സിപിഐ സംഘർഷം നിലനിൽക്കുന്ന മേഖലയാണിത്.ആക്രമണം ഇതിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി നിതിൻ രാജ് പറഞ്ഞു.സംഭവത്തിൽ ആർക്കും പരിക്കില്ല.
പിറവം പോലീസ് കേസെടുത്തു.
No comments
Post a Comment