നിങ്ങളുടെ വാട്സ് ആപ്പും ബ്ലോക്ക് ആയേക്കാം കാരണം ഇതാണ് സൂക്ഷിക്കുക… നിങ്ങൾക്കുള്ള പണി പുറകെ വരുന്നു...
വാട്‌സ്ആപ്പിൽ ബൾക്ക് മെസേജ് അയക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയ്‌ക്കൊരുങ്ങുകയാണ് വാട്‌സ് ആപ്പ്.സന്ദേശങ്ങള്‍ അയ്ക്കുന്നതിന് ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരും ഇതിൽ ഉൾപ്പെടും .ഡിസംബര്‍ ഏഴ് മുതലാണ് വാട്‌സ് ആപ്പ് ബള്‍ക്ക് മെസേജ് സംവിധാനങ്ങള്‍ക്ക് നേരെ പിടിമുറുക്കിത്തുടങ്ങുക.
മാര്‍ക്കറ്റിങ് സ്ഥാപനങ്ങളുള്‍പ്പെടെ സന്ദേശങ്ങള്‍ കൈമാറുന്നതിന് വ്യാപകമായി വാട്‌സ് ആപ്പിനെ ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. നിലവില്‍ ഒരേ സമയം അയക്കാന്‍ കഴിയുന്ന മെസേജുകളുടെ എണ്ണം വാട്‌സ് ആപ്പ് പരിമിതപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ചില സ്ഥാപനങ്ങള്‍ കമ്പനിയുടെ നിയമം മറികടന്ന് സാങ്കേതികവിദ്യയുടെ സഹായത്താല്‍ ബള്‍ക്ക് മെസേജുകള്‍ അയക്കുകയാണ്.എന്നാല്‍ ഇതവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം അക്കൗണ്ടുകള്‍ കണ്ടെത്തി വിലക്കേര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറാവുന്നത്.
No comments
Post a Comment