Header Ads

  • Breaking News

    മോദി സ്തുതി പാടി വീണ്ടും അബ്ദുള്ള കുട്ടിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ :വി എം സുധീരനെതിരെ പരോക്ഷ വിമർശനം


    കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി വി.എം സുധീരനെതിരെ പരിഹാസവുമായി വീണ്ടും രംഗത്ത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ പ്രതികരണത്തെ പിന്തുണച്ചും സുധീരന്റെ പ്രതികരണത്തെ പരിഹസിച്ചുമാണ് അബ്ദുള്ളക്കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. സുധീരന്റെ വാദഗതി തനി അവസരവാദം എന്നല്ലാതെ എന്ത് പറയാനാണെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. കോര്‍പറേറ്റ് വിരോധം പറഞ്ഞ് കമ്മ്യൂണിസ്റ്റ്കാര്‍ പോലും ഉപേക്ഷിച്ച കാലഹരണപെട്ടതാണ് അങ്ങളുടെ ആദര്‍ശം എന്ന് പറയേണ്ടി വന്നതില്‍ ക്ഷമിക്കുക. മന്‍മോഹന്‍ സിങ് എന്ന മഹാനായ എക്കണോമിസ്റ്റ് കണ്ടു പിടിച്ച പ്രതിവിധിയാണ് പിപിപിഅഥവാ പബ്ലിക്ക്, പ്രൈവറ്റ്, പീപ്പിള്‍ പാര്‍ട്ണര്‍ ഷിപ്പ്. ഇതൊന്നും മനസ്സിലാക്കാതെ കെപിസിസിയുടെ പ്രസിഡന്റ് സ്ഥാനത്തിരുന്ന അങ്ങ് എഫ്ബി പോസ്റ്റ് ഇടരുത്. ആറ് എയര്‍പോര്‍ട്ടുകള്‍ക്കൊപ്പം അനന്തപുരി ആധുനികവല്‍ക്കരിക്കാന്‍ മുന്‍കൈയെടുത്ത പ്രധാനമന്ത്രിക്ക് അഭിവാദ്യം. അല്ലാതെ മോദി വിരോധം പറഞ്ഞ് ലൈക്കൊന്നും കിട്ടൂല സാറെ....എന്ന് സുധീരനെ പരിഹസിക്കുന്നു

    ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

    തിരുവനന്തപുരം എയര്‍പ്പോര്‍ട്ട് സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് രണ്ട് ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍ കണ്ടു
    ഒന്ന് ശശി തരൂരിന്റെയും മറ്റൊന്ന് മഹാനായ വി എം സുധീരന്റേയും....
    എയര്‍പോര്‍ട്ട് കരാകാര്‍ അദാനി ആയാലും, അംബാനിയല്ല സാക്ഷാല്‍ കാറല്‍ മാര്‍ക് സായാലും എയര്‍ പോര്‍ട്ട് ആധുനികവല്‍ക്കരിക്കണം
    ഇതാണ് തരൂരിന്റെ പ്രതികരണം...
    തരൂര്‍ ജിക്ക്
    എന്റെ കട്ട സപ്പോര്‍ട്ട് പ്രഖ്യാപിച്ചുകൊണ്ട്
    വി എം എസിന്റെ വികസന വിരുദ്ധ പതിവ്
    വാദഗതിയെ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തനി അവസരവാദം എന്നല്ലാതെ എന്ത് പറയാനാണ്
    മോദി വിരോധം പറഞ്ഞ് ലൈക്കൊന്നും
    കിട്ടൂല സാറെ....
    1996 ല്‍ ദില്ലി , പിന്നീട് മുംബൈയ് തുടര്‍ന്ന്
    ഹൈദറാബാദും, ബംഗ്ലൂരുവും
    സ്വകാര്യ ഓപ്പറൈറ്റര്‍
    മാരെ ഏല്‍പിച്ചത് കോണ്‍ഗ്രസ്സ് സര്‍ക്കാരുകളാണ്
    അത് വളരെ ശരിയായ കലോചിതമായ ഒരു നടപടിയായിരുന്നു
    എന്ന് വികസനമാഗ്രഹിക്കുന്നവര്‍ക്കെല്ലാം
    അറിയാം
    സുധീരന്‍ സാറ് അന്ന് എവിടെയായിരുന്നു?
    ഇതൊന്നും ഓര്‍ക്കാതെ
    കോര്‍പ്‌റേറ്റ് വിരോധം പറഞ്ഞ്
    കമ്മ്യൂണിസ്റ്റ്കാര്‍ പോലും ഉപേക്ഷിച്ച
    കാലഹരണപെട്ടതാണ് അങ്ങളുടെ ആദര്‍ശം എന്ന് പറയേണ്ടി
    വന്നതില്‍ ക്ഷമിക്കുക
    ഒരിക്കല്‍ മന്‍മോഹന്‍ സിംങ്ങ്
    പാര്‍ലിമെന്റില്‍
    പറഞ്ഞു നമ്മുടെ പൊതു മേഖലയായ
    എയര്‍ പോര്‍ട്ട് അതോറിറ്റിയെ 
    ആധുനികവല്‍ക്കരണം ഏല്പിച്ചിട്ട്
    ഒന്നും നടക്കുന്നില്ല
    എന്ന് മാത്രമല്ല ഞെട്ടിപ്പിക്കുന്ന അഴിമതിയാണ് 
    കണ്ടുവരുന്നത്.....
    അതിന് പ്രതിവിധിയായി ആ മഹാനായ എക്‌ണോമിസ്റ്റ് കണ്ടു പിടിച്ച പ്രതിവിധിയാണ്
    പിപിപിഅഥവാ
    പബ്ലിക്ക്, പ്രൈവറ്റ്, പീപ്പിള്‍ പാര്‍ട്ണര്‍ ഷിപ്പ്
    ഇതൊന്നും
    മനസ്സിലാക്കാതെ കെപിസിസി യുടെ
    പ്രസിഡന്റ് സ്ഥാനത്തിരുന്ന
    അങ്ങ് എഫ്ബി പോസ്റ്റ് ഇടരുത്
    ഈ സ്വകാര്യ വല്‍ക്കരണം
    തിരുവന്തപുരം എയര്‍ര്‍പ്പാര്‍ട്ടിനെ ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തും
    വന്‍ നിക്ഷേപം വരും
    സിഐഎസ്എഫി ന്റെ കൈയിലാണ് സെക്യൂരിറ്റി മുഴുവന്‍
    കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടമുള്ള
    മാനേജ്‌മെന്റും ഓപ്പറേഷനും മാത്രമാണ്
    അദാനിക്ക് നല്‍കുന്നത്
    അതും കുറച്ച് കൊല്ലത്തേക്ക് മാത്രം
    ആറ് എയര്‍പോര്‍ട്ടുകള്‍ക്കൊപ്പം
    അനന്തപുരി ആധുനികവല്‍ക്കരിക്കാന്‍ മുന്‍കൈയെടുത്ത
    പ്രധാനമന്ത്രിക്ക് അഭിവാദ്യം

    No comments

    Post Top Ad

    Post Bottom Ad