Header Ads

  • Breaking News

    സിഒടി നസീര്‍ വധശ്രമക്കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്ക്;എ എൻ ഷംസീറിന്റെ സഹായി പിടിയിൽ


    സിഒടി നസീര്‍ വധശ്രമക്കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്ക്. എ.എന്‍ ഷംസീര്‍ എം.എല്‍.എയുമായി അടുത്ത ബന്ധമുള്ള മുന്‍ ഡ്രൈവര്‍ കൂടിയായ രാജേഷിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കേസില്‍ ഷംസീര്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളിലേക്ക് നീളുന്നതാണ് പുതിയ നടപടി. സി.പി.എം കണ്ണൂര്‍ ഏരിയ കമ്മിറ്റി ഓഫീസിലെ മുന്‍ സെക്രട്ടറി കൂടിയാണ് രാജേഷ്.  ഈ കേസിലെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് സംശയിക്കുന്ന പൊട്ടിയം സന്തോഷില്‍ നിന്നാണ് ഇയാളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന.
    മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി രണ്ട് ദിവസം പിന്നിടുകയാണ്. ഇയാളെ ചോദ്യം ചെയ്തതില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സി.പി.എം തലശ്ശേരി മുന്‍ ഏരിയാ സെക്രട്ടറിയുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് ഇയാളില്‍ നിന്ന് പൊലീസിന് കിട്ടിയത്.  കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് ചുമതല ഒഴിയാനിരിക്കുകയായിരുന്നു. ഈ വാര്‍ത്ത വിവാദമായതോടെയാണ് തലശ്ശേരി സി.ഐയെയും എസ്.ഐയെയും കണ്ണൂര്‍ റേഞ്ച് ഐ.ജി തല്‍സ്ഥാനത്ത് തന്നെ നിലനിര്‍ത്തിയതായുള്ള തീരുമാനം അറിയിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad