Header Ads

  • Breaking News

    പികെ ശ്യാമള ടീച്ചർ ആന്തൂർ നഗരസഭ ചെയർപേഴ്സൺ സ്ഥാനം രാജിവച്ചു‎


    കണ്ണൂർ:
    പ്രവാസി വ്യവസായിയുടെ ആത്മഹത്യ സൃഷ്ടിച്ച പ്രതിഷേധങ്ങൾക്ക് പരിഹാരം കാണാൻ പി.കെ ശ്യാമളയെ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ സ്ഥാനത്തുനിന്നും താൽകാലികമായി മാറ്റിനിർത്താൻ തീരുമാനമായതായി സൂചനകൾ.ഇന്ന് കണ്ണൂരിൽ ചേർന്ന സിപിഎം ജില്ലാ കമ്മിറ്റിയോഗത്തിൽ പി.കെ ശ്യാമളയെ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ സ്ഥാനത്തുനിന്നും മാറ്റിനിർത്തണമെന്ന ആവിശ്യം ശക്തമായിരുന്നു.

    പി.കെ ശ്യാമളയ്ക്ക് പകരം പറശ്ശിനിക്കടവ് പതിനാലാം വാർഡ് മെമ്പർ കെ .പി ശ്യാമളയെ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ സ്ഥാനത്തേക്ക് നിയമിക്കാനാണ് സാധ്യത. പി.കെ ശ്യാമളയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സാജന്റെ കുടുംബം രംഗത്തു വന്നതോടെയാണ് പാർട്ടികടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.കണ്ണൂർ ബക്കളത്ത് സാജൻ നിർമിച്ച ഓഡിറ്റോറിയത്തിന്  ആന്തൂർ നഗരസഭയിൽ നിന്നും  ലൈസൻസ് ലഭിക്കാത്തതിൽ മനംനൊന്തായിരുന്നു സാജന്റെ  ആത്മഹത്യ. ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ ശ്യാമള യ്ക്ക് സാജനോട് വ്യക്തിവൈരാഗ്യമുണ്ടായിരുനെന്നും അതിനാലാണ് ലൈസൻസ് നിഷേധിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

    ഈ ആരോപണങ്ങൾ പി.കെ ശ്യാമളക്കെതിരെ നിലനിൽക്കുന്നതിലാണ് പാർട്ടി  ആന്തൂർ നഗരസഭാ ചെയർപേഴ്സൺ സ്ഥാനത്തു നിന്ന് താൽകാലികമായി മാറ്റാൻ തീരുമാനമായതെന്നാണ്സൂചന. ജനങ്ങൾക്കിടയിലും കൺസിലർമാർക്കിടയിലും പാർട്ടിയിലും ഏറെ സ്വീകാര്യതയുള്ള വനിതാ പ്രതിനിധി എന്ന നിലയിലാണ് കെ.പി ശ്യാമളയെ  ചെയർപേഴ്സൺ സ്ഥാനത്തേക്ക്  പരിഗണിക്കുന്നത്. അതെ സമയം    കൗൺസിലറും    സ്ഥിരം സമതി അംഗവുമായ  പി.പി ഉഷയുടെ പേരും ഉയർന്നു വരുന്നുണ്ട്  ഭരണ പരിചയവും ഉഷക്കാണുള്ളത്. പാർട്ടി ലോക്കൽ കമ്മിറ്റി അംഗവും കൂടിയാണ് ഉഷ.ഇതോടെ പാർട്ടി  പി.കെ ശ്യാമളയെ  സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങളിൽ നിന്നും സിപി എമ്മിനെ രക്ഷിക്കാൻ കൂടിയാണ്  പാർട്ടി  നേതൃത്വം പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കാൻ  തീരുമാനിച്ചതെന്നാണ് വിവരം

    No comments

    Post Top Ad

    Post Bottom Ad