മോട്ടറോള വണ്‍ വിഷന്‍ ഇന്ത്യന്‍ വിപണിയിലേക്ക്; പ്രത്യേകതകള്‍ അറിയാം
മോട്ടറോള വണ്‍ വിഷന്‍ ഇനി ഇന്ത്യന്‍ വിപണിയിലേക്ക്. പോക്കോ എഫ് 1 പോലുള്ള ഫോണുകളുടെ വിപണിയിലേക്കാണ് മോട്ടറോള തങ്ങളുടെ ഈ ഫുള്‍ സ്‌ക്രീന്‍ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
സെല്‍ഫി ക്യാമറയ്ക്കായി പഞ്ച് ഹോള്‍ സംവിധാനം നല്‍കിയിരിക്കുന്നു എന്നതാണ് മോട്ടറോള വണ്‍ വിഷന്റെ മറ്റൊരു പ്രത്യേകത. 25എം പിയാണ് ഈ പഞ്ച് ഹോള്‍ ക്യാമറയുടെ ശേഷി. എഫ് 2.0 ആണ് അപ്‌റേച്ചര്‍. മോട്ടറോള വണ്‍ സീരിസിലെ രണ്ടാമത്തെ ഫോണ്‍ ആണ് വണ്‍ വിഷന്‍. നേരത്തെ മൊട്ടറോള ജി, ഇ സീരിസുകള്‍ അവതരിപ്പിച്ച് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വലിയ മാറ്റം വരുത്തിയിരുന്നു 19,999 രൂപയാണ് ഇതിന്റെ വില.
ആന്‍ഡ്രോയ്ഡ് വണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് ആന്‍ഡ്രോയ്ഡ് വണ്‍ വിഷന്‍. 21:9 അനുപാതത്തില്‍ ഉള്ള സ്‌ക്രീന്‍ വലിപ്പമാണ് ഈ ഫോണിന് ഉള്ളത്. 6.3 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ആണ് സ്‌ക്രീന്‍.080×2520 ആണ് സ്‌ക്രീന്‍ റെസല്യൂഷന്‍. കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയില്‍ ഉള്ള ഇന്‍ബില്‍ട്ട് ഫിംഗര്‍ സെന്‍സറാണ് മറ്റൊരു പ്രത്യേകത.
എക്‌സിനോസ് 9609 SoC ചിപ്പാണ് ഇതിലെ പ്രോസസ്സര്‍ യൂണിറ്റ്. പിന്നില്‍ ഡ്യൂവല്‍ ക്യാമറ സംവിധാനത്തോടെയാണ് ഈ ഫോണ്‍ എത്തുന്നത്. 48 എംപി പ്രൈമറി സെന്‍സറില്‍ സോണി ഐഎംഎക്‌സ് 586 പ്രോസ്സസറാണ് ഉപയോഗിച്ചിരിക്കുന്നത്.
എക്‌സിനോസ് 9609 SoC ചിപ്പാണ് ഇതിലെ പ്രോസസ്സര്‍ യൂണിറ്റ്. പിന്നില്‍ ഡ്യൂവല്‍ ക്യാമറ സംവിധാനത്തോടെയാണ് ഈ ഫോണ്‍ എത്തുന്നത്. 48 എംപി പ്രൈമറി സെന്‍സറില്‍ സോണി ഐഎംഎക്‌സ് 586 പ്രോസ്സസറാണ് ഉപയോഗിച്ചിരിക്കുന്നത്.
രണ്ടാമത് 5എംപി ഡെപ്ത് സെന്‍സറാണ്. 3,500 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. ടൈപ്പ് സി-യാണ് യുഎസ്ബി. ടര്‍ബോ ചാര്‍ജിംഗ് സംവിധാനമാണ് ഈ ഫോണിനുള്ളത്. അതിവേഗത്തില്‍ ബാറ്ററി ചാര്‍ജിംഗ് സാധ്യമാക്കും എന്നാണ് മോട്ടറോള അവകാശപ്പെടുന്നത്.
No comments
Post a Comment