കേരളത്തിനു സ്വന്തമായി ഓപ്പണ്‍ സര്‍വകലാശാല വരുന്നു
കേരളത്തിലെ എല്ലാ സര്‍വകലാശാലകളും നടത്തുന്ന ഓപ്പണ്‍, വിദൂരവിദ്യാഭ്യാസ കോഴ്സുകളും ഒരുമിപ്പിക്കുന്നതിന് കേരളത്തിനു സ്വന്തമായി ഓപ്പണ്‍ സര്‍വകലാശാല വരുന്നു. ദേശീയതലത്തിലുള്ള ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) മാതൃകയിലാണ് സര്‍വകലാശാല.
പുതിയ സര്‍വകലാശാല വരുന്നതോടെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് സര്‍വകലാശാലകളില്‍ ഇനി വിദൂരവിദ്യാഭ്യാസ സെന്ററുകള്‍ ഉണ്ടാകില്ല. ഇത്തരം കോഴ്‌സുകള്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ാപ്പണ്‍ സര്‍വകലാശാലയിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോഴ്സുകള്‍ക്ക് റെഗുലര്‍ കോഴ്സുകള്‍പ്പോലെ മറ്റ് സര്‍വകലാശാലകളുടെയും അംഗീകാരവും യു.ജി.സി. അംഗീകാരവും ഉണ്ടാകും.
ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ കേരള സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ. പ്രഭാഷിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം ബുധനാഴ്ച ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന് റിപ്പോര്‍ട്ട് നല്‍കും.
No comments
Post a Comment