സമയനിഷ്ഠയില്‍ ഗോ എയര്‍ വീണ്ടും ഗോ എയര്‍ ഒന്നാമത്
കണ്ണൂര്‍:
വിമാന സര്‍വീസുകളുടെ സമയനിഷ്ഠയില്‍ തുടര്‍ച്ചയായി എട്ടാം മാസവും ഗോ എയര്‍ എയര്‍ലൈന്‍സ് ഒന്നാമത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കണക്കുകള്‍ പ്രകാരം ഏപ്രിലില്‍ ഗോ എയറിന്‍റെ ഒ.ടി.പി (ഓണ്‍ ടൈം പെര്‍ഫോമന്‍സ്) 96.3 ശതമാനമാണ്.
2018-2019 സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായ എട്ടാം തവണയാണ് ഒ.ടി.പി യില്‍ ഗോ എയര്‍ ഒന്നാമതെത്തുന്നത്. മറ്റു വിമാന സര്‍വ്വീസുകള്‍ യാത്രക്കാരെ തടസ്സപ്പെടുത്തി റദ്ദാക്കുന്ന സാഹചര്യത്തില്‍ ഗോ എയറിന്‍റെ നേട്ടം ശ്രദ്ധേയമാണ്. സമയനിഷ്ഠക്കും വിശ്വാസ്യതക്കുമാണ് വിമാന സര്‍വീസുകളില്‍ യാത്രക്കാര്‍ മുന്‍ ഗണന നല്കുന്നത്.
വിമാനകമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും മാതൃകയായി ഗോ എയറിന്‍റെ സേവനങ്ങള്‍ കൃത്യനിഷ്ഠയോടുകൂടി നടക്കുന്നത് പ്രശംസനീയമാണെന്ന്ڈ ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജഹ് വാഡിയ അഭിപ്രായപെട്ടു. വിമാന കമ്പനിയുടെ നിയന്ത്രണത്തില്‍പെടാത്ത എയര്‍പോര്‍ട്ട് കണ്‍ജഷന്‍, ടാക്സി സേവനം, ഗേറ്റ് ലഭ്യത, എയര്‍പോര്‍ട്ട് കണ്‍സള്‍ട്ടന്‍സി, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ എന്നിവ നിലനില്‍ക്കെ തന്നെ യാത്രക്കാര്‍ക്കാരെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തു എത്തിച്ച് തുടര്‍ച്ചയായി 8ാം തവണയും സമയനിഷ്ഠയില്‍ ഒന്നാമത് എത്തിയതില്‍ സന്തുഷ്ടനാണെന്നും ജഹ് വാഡിയ പറഞ്ഞു.
ദിവസം 270 ഫ്ലൈറ്റുകള്‍ സര്‍വീസ് നടത്തുന്ന ഗോ എയര്‍ എപ്രിലില്‍ 11.9 ലക്ഷം യാത്രക്കാരെയാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചിട്ടൂള്ളത്. 24 ആഭ്യന്തര സര്‍വീസുകളും നാല് അന്താരാഷ്ട്ര സര്‍വ്വീസുകളുമാണ് ഗോ എയര്‍ നടത്തുന്നത്.
No comments
Post a Comment