Header Ads

  • Breaking News

    കണ്ടോത്ത് വാഹനാപകടം. ടിപ്പർ ലോറിയും കെ എസ് ആർ ടി സി യും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്


    കണ്ടോത്ത് വാഹനാപകടം: 

    ടിപ്പർ ലോറിയും കെ എസ് ആർ ടി സി യും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

    \
    https://chat.whatsapp.com/BPuN8B2WNaX1B8AOLG52Eb

    https://chat.whatsapp.com/BPuN8B2WNaX1B8AOLG52Eb


    പയ്യന്നൂർ: 
    പയ്യന്നൂർ കണ്ടോത്ത് ദേശീയ പാതയിൽ ടിപ്പർ ലോറിയും ബസും കൂട്ടയിടിച്ച് അപകടം. കാഞ്ഞങ്ങാട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സും പയ്യന്നൂരിൽ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.ടിപ്പർ ലോറി കാറിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിരെ വന്ന കെ എസ് ആർ ടി സി ബസ്സിൽ ഇടിക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്.ലോറി ഡ്രൈവറെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ നിരവധി പേർക്ക് സാരമായി പരിക്കേറ്റു ഇവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണം എന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാരും പയ്യന്നൂർ പോലീസും ഫയർ ഫോഴ്‌സും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad