കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ടിക്കറ്റ് കൗണ്ടറില്‍ ആളില്ല; യാത്രക്കാരുടെ ദുരിതം തുടരുന്നു
കണ്ണൂര്‍:
കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലെ കിഴക്കേ കവാടത്തിലെ ടിക്കറ്റ് കൗണ്ടറില്‍ ടിക്കറ്റ് നല്‍കാന്‍ ആളില്ലാത്തതിനാല്‍ യാത്രക്കാരുടെ ദുരിതം തുടരുന്നു. നിലവില്‍ കിഴക്കെ കവാടത്തില്‍ മൂന്ന് ടിക്കറ്റ് കൗണ്ടര്‍ ഉണ്ടെങ്കിലും ഒന്ന് മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളു എന്ന് നേരത്തെ യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. ടിക്കറ്റ് നല്‍കാന്‍ ആളുകളില്ലാത്തതിനാല്‍ ഏതു നേരവും നീണ്ട ക്യൂവാണ് റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ അനുഭവപ്പെടുന്നത്. ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രം ഉള്ളതിനാല്‍ പ്രയമായവരും അംഗപരിമിതരും അടക്കം ദീര്‍ഘനേരം ക്യൂവില്‍ നിന്ന് ബുദ്ധിമുട്ടെണ്ട അവസ്ഥയാണ്. നീണ്ട ക്യൂവില്‍ നിന്ന് സമയം നഷ്ട്‌പ്പെടുന്നതിനാല്‍ പല യാത്രക്കാര്‍ക്കും തങ്ങള്‍ക്ക് പോകേണ്ട ട്രെയിന്‍ പിടിക്കാന്‍ കഴിയുന്നില്ല. കൗണ്ടറിലെ അവസ്ഥയെക്കുറിച്ച് യാത്രക്കാര്‍ നിരവധി തവണ സ്‌റ്റേഷന്‍ മാനേജരോടും മറ്റ് റെയില്‍വെ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ആവശ്യത്തിന് ജോലിക്കാര്‍ ഇല്ലാത്തതിനാല്‍ ആണ് ഈ അവസ്ഥ തുടരുന്നതെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഏറ്റവും അധികം തിരക്കനുഭവപ്പെടുന്ന രാവിലെയും, വൈകുന്നേരങ്ങളിലും ഇവിടെ അനുഭവപ്പെടുന്ന നീണ്ട ക്യൂ കാരണം പല യാത്രക്കാരും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുകയും ചെയ്യുന്നുണ്ട്. റെയില്‍വെ ഉദ്യേഗസ്ഥരുടെ ഈ അനാസ്ഥയില്‍ യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുകയാണ്.
No comments
Post a Comment