കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മൂന്നുകിലോ സ്വർണം പിടിച്ചു
മട്ടന്നൂർ:
അബുദാബിയിൽനിന്ന് കണ്ണൂർ വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ.ഐ. നടത്തിയ പരിശോധനയിലാണ് വിമാനയാത്രക്കാരായ രണ്ടുപേരിൽനിന്ന് 3.300 കിലോ സ്വർണം പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ അബുദാബിയിൽനിന്നെത്തിയ ഗോ എയർ വിമാനത്തിലെത്തിയ മലപ്പുറം വെള്ളിമുട്ടം സ്വദേശി ഷർഫാദ് പല്ലത്തിൽ, വഴിക്കടവ് സ്വദേശി മോസിദ്ദീഖ് എന്നിവരിൽനിന്നാണ് സ്വർണം പിടികൂടിയത്.
No comments
Post a Comment