Header Ads

  • Breaking News

    കണ്ണൂർ പിലാത്തറയില്‍ ഷാലറ്റിന്റെ വീടിന് സമീപം വീണ്ടും സ്‌ഫോടനം : പോലീസ് അന്വേഷണം ആരംഭിച്ചു


    പരിയാരം:
    കണ്ണൂർ പിലാത്തറയില്‍ സിഎം നഗറിലെ കെ.ജെ.ഷാലറ്റിന്റെ വീടിന് സമീപം ഉഗ്രസ്‌ഫോടനം നടന്നു. ബുധനാഴ്ച 9.15 നായിരുന്നു സംഭവം ഏതാണ്ട് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനത്തിന്റെം ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.കടുത്ത വെടിമരുന്നിന്റെ ഗന്ധവും അനുഭവപ്പെട്ടു.പരിയാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരത്ത് നേരത്തെ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതാണോ എന്ന സംശയത്തിലാണ് പോലീസ്.

    ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംഘമെത്തി പരിസരം പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ആരോ തന്റെ വോട്ട് ചെയ്തതിനാല്‍ സമ്മതിദാനാവകാശം വിനയോഗിക്കാന്‍ പറ്റാതെ പോവുകയും തുടർന്ന് റീ പോളിങ്ങിൽ വോട്ടു രേഖപെടുത്തിയതിന്റെ സന്തോഷം പങ്കുവച്ചും വാര്‍ത്തകളില്‍ ഇടംപിടിച്ച കെ.ജെ.ഷാലറ്റിന്റെ വീട്ടിനു നേരെ അതെ ദിവസം ബോംബാക്രമണം നടന്നിരുന്നു. ഈ സംഭവത്തില്‍ പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോൾ ഉണ്ടായ സ്‌ഫോടനത്തിലും നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad