Header Ads

  • Breaking News

    നിരന്തര പോരാട്ടത്തിനൊടുവിൽ ജനങ്ങളുടെ ഭീതി അകലുന്നു


    വളപട്ടണം:
    വളപട്ടണം ഹൈവേയിൽ ആദ്യമായി സ്ഥാപിച്ച സിമൻറുപയോഗിക്കാതെ കരിങ്കൽ ഭിത്തി എന്ന പരീക്ഷണം വളർന്നു വന്ന മരങ്ങളുടെ സമ്മർദ്ദം താങ്ങാനാവാതെ പൊട്ടിത്തകരുകയും നിരവധി തവണ കൂറ്റൻ മരങ്ങൾ റോഡിലേക്ക് വീഴുകയും ഭാഗ്യം കൊണ്ട് മാത്രം ജനങ്ങൾ രക്ഷപ്പെടുകയുമായിരുന്നു,സ്ഥലത്തെ പൗരപ്രമുഖർ നിരവധി പരാതികൾ നൽകിയെങ്കിലും പരിഹാരം കാണാത്തതിനെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ നിരന്തരം വാർത്തകളുമായി കെ.സി.സലീമുംം അധികൃത ശ്രദ്ധ ക്ഷണിച്ചു.

    പരിഹാരം അകലെ ആയപ്പോൾ 2017മുതൽ വിഷയം പ്രതികരണവേദി എന്ന ബഹുജനകൂട്ടായ്മ പരാതികളുമായി കേന്ദ്ര സംസ്ഥാന സർക്കാരുകളെ സമീപിക്കുകയും അതോടൊപ്പം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെയും വിഷയത്തിൽ ഉൾപ്പെടുത്തുകയും ചെയ്തതിനെ തുടർന്നു മരം മുറിച്ചുമാറ്റാൻ ഉത്തരവാകുകയായിരുന്നു,എന്നിട്ടും ടെൻറർ നടപടികളുടെ പേരിൽ കാലവിളംബം വന്നപ്പോൾ സാമൂഹിക പ്രവർത്തകനായ 4 വാർഡ് കൺവിന്നർ സലാംഹാജി , പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ദേവി ടീച്ചർ , അക്ഷീണ പ്രയത്നം നടത്തിയതിനെ തുടർന്ന് ലേലം നടക്കുകയും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി മരം മുറി നടക്കുകയുമായിരുന്നു.


    No comments

    Post Top Ad

    Post Bottom Ad