Header Ads

  • Breaking News

    എസ്എഫ്‌ഐ – എബിവിപി സംഘര്‍ഷര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പോലീസുകാര്‍ക്കും പരിക്ക്


    ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജില്‍ സംഘര്‍ഷം. എബിവിപി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ വിദ്യര്‍ത്ഥികള്‍ക്കും പോലീസുകാര്‍ക്കും ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം എസ്എഫ്‌ഐ മാതൃകം ജില്ലാ കമ്മിറ്റി അംഗം പ്രീജയ്ക്ക് ബിയര്‍ കുപ്പി കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു.
    കോളേജിലെ പ്രവേശനോത്സവത്തിനിടെ ഇന്ന് രാവിലെ പത്തരയോടെയാണ് സംഘര്‍ഷമുണ്ടായത്. ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിന് സമീപത്തേ ആല്‍മരത്തില്‍ ഫ്‌ലളക്‌സ് ബോര്‍ഡുകളും കൊടിമരങ്ങളും സ്ഥാപിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഏറെ നാളായി ഇരു വിദ്യാര്‍ത്ഥി സംഘടനകളും തമ്മില്‍ ഇവിടെ സംഘര്‍ഷം പതിവായതോടെ പോലീസ് കൊടിമരങ്ങള്‍ പൊലീസ് നീക്കം ചെയ്തിരുന്നു.
    ഏറെ നാളായി പ്രശ്‌നങ്ങളൊഴിഞ്ഞ കോളേജില്‍ ഇന്ന് രാവിലെയോടെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കുളത്തൂര്‍ ആര്‍ട്‌സ് കോളേജ്, ധനുവച്ചപുരം ഐടി ഐ, ഐഎച്ച്ആര്‍ഡി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് എബിവിപി പ്രവര്‍ത്തകരുടെ ആരോപണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad