വാട്ട്‌സാപ്പിനോട് കളിച്ചാല്‍ എനി പണികിട്ടും
വ്യക്തികളോ കമ്പനികളോ ദുരുപയോഗം ചെയ്യുകയോ ബൾക്ക് മെസേജുകൾ അയയ്ക്കുകയോ ചെയ്താൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്കിന്റെ സ്വന്തം മെസേജിങ് ആപ്പായ വാട്സാപ്പ് മുന്നറിയിപ്പ് നൽകി.
വാട്ട്സാപ്പ് ഉപയോഗിക്കുന്നവർ, അവർ നൽകിയിട്ടുള്ള വ്യവസ്ഥകൾ ലംഘിച്ചാൽ നടപടിയെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ബൾക്ക്, ഓട്ടോമേറ്റഡ് മെസേജുകൾ അയച്ചാൽ നടപടിയുണ്ടാകും. ഏതുതരത്തിലുള്ള നിയമ നടപടിയാകും സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
ലോക്സഭ തിരഞ്ഞെടുപ്പിനിടെ വ്യാജ ആപ്പ് വഴി സോഫ്റ്റ വെയർ ഉപയോഗിച്ച് ബൾക്ക് മെസേജുകൾ ഓട്ടോമാറ്റിക്കായി അയച്ചതായി കണ്ടെത്തിയിരുന്നു.
വാട്സ്ആപ്പുപയോഗിച്ച് വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്ന ഒരു കമ്പനിയെക്കുറിച്ച് സർക്കാർ തലത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
ഒരാൾക്ക് ഒരുസന്ദേശം അഞ്ചുപേർക്ക് മാത്രം അയക്കാൻ കഴിയുന്നതരത്തിൽ സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാട്ട്സാപ്പ് കഴിഞ്ഞവർഷം നിയന്ത്രണമേർപ്പെടുത്തിയിരുന്നു.20 കോടി ഉപയോക്താക്കളാണ് വാട്ട്സാപ്പിന് ഇന്ത്യയിലുള്ളത്.
No comments
Post a Comment