Header Ads

  • Breaking News

    കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും സസ്പെന്റ് ചെയ്‌ത ഡോ.വി.കുഞ്ഞമ്ബുവിന് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍


    പരിയാരം:
    കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ നഴ്സിന്റെ കൈ തല്ലിയൊടിച്ചു എന്ന സംഭവത്തില്‍ സസ്പെന്റ് ചെയ്യപ്പെട്ട ഡോ.വി.കുഞ്ഞമ്ബുവിന് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത്. സീനിയര്‍ ഡോക്ടര്‍മാര്‍ എന്ന പേരില്‍ പ്രചരിക്കുന്ന പ്രസ്താവന ഇങ്ങനെയാണ് :
    തൈറോയ്ഡ് ഗ്രന്ഥിയുടെ ശസ്ത്രക്രിയ സമയത്താണ് ഇതിന് കാരണമായ സംഭവം നടന്നത് . വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട ഒരു ശസ്ത്രക്രിയയാതി നാല്‍ 'കുറ്റാരോപിതനായ ' ഡോ.കുഞ്ഞമ്ബു പൂര്‍ണ്ണമായും അതില്‍ മുഴുകിയിരുന്നു.അദ്ദേഹത്തിനെ സഹായിക്കാന്‍ നിന്നിരുന്ന രണ്ട് നഴ്സുമാരില്‍ ഒരാളാഴ റോസമ്മ മാണി തൈറോയ്ഡ് ഗ്രന്ഥിയുടെ സുപ്പീരിയര്‍ പീടികളിന്റെ ആര്‍ട്ടറി ഹോള്‍ഡര്‍ പിടിച്ചിരിക്കുകയായിരുന്നു. വളരെ ശ്രദ്ധ വേണ്ട ഈ സമയം മറ്റെന്തോ കാര്യത്തിന് അവര്‍ പുറകോട്ട് തിരിയുകയും അത് വഴി പിടിച്ചിരുന്ന ഫോര്‍സെപ്സ് വലിയുകയും ചെയ്തു. ഡോക്ടര്‍ ഈ സമയം പീടിക്കള്‍ കെട്ടാന്‍ വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു, ആര്‍ട്ടറി വലിയുന്നത് കണ്ടു ആ നഴ്സിന്റെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി കൈയിലിരുന്ന നീഡിലെ ഹോള്‍ഡര്‍ കൊണ്ട് നഴ്സിന്റെ കൈയില്‍ ചെറുതായൊന്ന് തട്ടുകയും വീണ്ടും നഴ്സിന്റെ ശ്രദ്ധ അതിലേക്ക് തിരിയുകയും ചെയ്തു.ഇതാണ് നടന്ന സംഭവം.
    അശ്രദ്ധ കൊണ്ട് ആര്‍ട്ടറി യോ മറ്റോ പൊട്ടിയിരുന്നെങ്കില്‍ ഉണ്ടാകാമായിരുന്ന രക്തസ്രാവം രോഗിയുടെ നില അപകടകരമാക്കുമായിരുന്നു. അതൊഴിവാക്കാന്‍ വേണ്ടി ഡോക്ടര്‍ പെട്ടന്ന് കാണിച്ച നടപടിയായെ ഇതിനെ കണക്കാക്കാന്‍ കഴിയൂ.ഈ നഴ്സ് ആ ശസ്ത്രക്രിയ പൂര്‍ത്തിയാകുന്നതു വരെ തുടര്‍ന്നും സഹായിക്കുകയും ചെയ്തതു കൊണ്ട് നഴ്സി ന് എന്തെങ്കിലും കാര്യമായ പ്രശ്നമുള്ളതായി ഡോ.കുഞ്ഞമ്ബുവിനും തോന്നിയില്ല.മറ്റാരോ നഴ്സിനോട് പറഞ്ഞതിനാല്‍ കൈയിലുള്ള വേദനക്ക് ഇ ആറില്‍ കാണിക്കുകയും ചെറിയ നീരുള്ളതിനാല്‍ ചികിത്സയുടെ പൂര്‍ണ്ണതക്കായി ഒരു സ്ലാബ് ഇടുകയും ചെയ്തു. എക്സ്' റേ പരിശോധനയില്‍ എല്ലിന് പൊട്ടല്‍ ഉണ്ടായിരുന്നില്ല.
    പക്ഷേ ഈ സ്ലാബ് ഇട്ടത് സംഭവത്തിന്റെ തീവ്രത കൂട്ടാമെന്നത് കൊണ്ട് പ്രിന്‍സിപ്പാളിനെ കണ്ട് പരാതി കൊടുക്കുകയും അത് ഡോ.കുഞ്ഞമ്ബുവിന്റെ സസ്പെന്‍ഷന്‍ വരെ എത്തി നില്‍ക്കുകയും ചെയ്യുന്നു.നഴ്സ് ആ ഞരമ്ബിലുള്ള ട്രാക്ഷന്‍ കൊണ്ട് ആര്‍ട്ടറി പൊട്ടിച്ചിരുന്നെങ്കില്‍ അത് റീ ട്രാക്ട ചെയ്ത് മസിലിന് അകത്ത് പോയി ജീവന് അപകടകരമായ രീതിയില്‍ രക്തസാവം ഉണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നു.ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടര്‍മാരുടെയും അവരെ അതിനെ സഹായിക്കുന്ന നഴ്സുമാരുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനം ആണ് ഒരു ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നത്. അത് പിഴച്ചാല്‍ കുറ്റം മുഴുവന്‍. ഡോക്ടറുടെ മേലായിരിക്കുകയും ഉണ്ടാകുക.രോഗിക്ക് പ്രശ്നമൊന്നും ഉണ്ടാകാതിരിക്കാന്‍ എടുത്ത മുന്‍കരുതലാണ് മികച്ച ശസ്ത്രക്രിയ വിദഗ്ധനായ ഡോ കുഞ്ഞമ്ബു വിന് വിനയായത് .

    No comments

    Post Top Ad

    Post Bottom Ad