തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ കീമോതെറപ്പി യൂണിറ്റ് ആരംഭിക്കും
തളിപ്പറമ്പ്:
താലൂക്ക് ആശുപത്രിയിൽ കാൻസർ ശുശ്രൂഷ ഡേ കീമോതെറപ്പി യൂണിറ്റ് അനുവദിച്ചു. .സംസ്ഥാന സർക്കാറിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് മാസത്തിനകം യൂണിറ്റ് ആരംഭിക്കും. കേന്ദ്ര സർക്കാർ ഏജൻസിയായ വാപ്കോസ് മുഖേനെയാണ് പദ്ധതി നടപ്പിലാക്കുന്നത്. രോഗികൾക്ക് പൂർണമായും സൗജന്യമായാണ് കീമോതെറപ്പി ചികിത്സ ലഭിക്കുക.
ദിനംപ്രതി 10 കാൻസർ രോഗികൾക്ക് കീമോതെറപ്പി നൽകാൻ സാധിക്കും. പൂർണമായും ശീതീകരിച്ച യൂണിറ്റിൽ ലാബ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും.
തിരുവനന്തപുരം ആർസിസി, തലശ്ശേരി മലബാർ കാൻസർ സെന്റർ എന്നിവിടങ്ങളിലെ രോഗികളുടെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി അത്തരം ആധുനിക സൗകര്യങ്ങളോടെയുള്ള ചികിത്സയാണ് ഈ കീമോതെറപ്പി സെന്ററുകളിലും നൽകുന്നത്.
വാപ്കോസ്, ദേശീയ ആരോഗ്യ മിഷൻ പ്രതിനിധികൾ എന്നിവർ താലൂക്ക് ആശുപത്രിയിലെത്തി യൂണിറ്റ് ആരംഭിക്കാനുള്ള കെട്ടിടത്തിൽ പരിശോധന നടത്തി.
No comments
Post a Comment