ഒമാനിൽ വാഹനാപകടം :കണ്ണൂർ സ്വദേശി മരണപെട്ടു
സലാലയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. വെള്ളാട് പത്തന്‍പാറ പട്ടംകുളത്ത് വീട്ടില്‍ ജിതിന് സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. സെബാസ്റ്റ്യന്‍ -മോളി ദമ്ബതികളുടെ മകനാണ്.
സലാല നഗരത്തിലെ നമ്ബര്‍ ഫൈവ് പ്രദേശത്ത് വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. അല്ഫ കമ്ബനിയിലെ ജീവനക്കാരനായിരുന്നു ജിതിന്. റോഡ് മുറിച്ചുകടക്കാനായി അരികില്‍ നില്‍ക്കുകയായിരുന്ന ജിതിനെ എതിര്‍വശത്ത് നിന്ന് അമിതവേഗതയില്‍ ഡിവൈഡര്‍ കടന്നെത്തിയ മലയാളിയുടെ കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന ജിതിന് ആറുമാസം മുമ്ബാണ് സലാലയില്‍ ജോലിക്കായി എത്തിയത്.
No comments
Post a Comment