Header Ads

  • Breaking News

    ഈ ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ കഴിക്കരുത്…


    ശാരീരികമായ അസ്വസ്ഥതകള്‍ ഏറെയുണ്ടെങ്കിലും ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമാണ് ഗര്‍ഭകാലം. ഗര്‍ഭകാലം എപ്പോഴും സന്തോഷകരമാക്കാനാണ് ശ്രമിക്കേണ്ടത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണ കാര്യം. ഈ സമയം എന്തെങ്കിലും ഭക്ഷണം കഴിച്ച് വയര്‍ നിറയ്ക്കുന്നതുകൊണ്ട് അര്‍ത്ഥമില്ല. 
    പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ശരിയായ രീതിയില്‍ ആഹാരം കഴിക്കാതെ ഇരിക്കുന്നതും ഗുണകരമല്ലാത്ത ഭക്ഷണശീലങ്ങളും അമ്മയ്ക്ക് മാത്രമല്ല വയറ്റിലുള്ള കുഞ്ഞിനും ആപത്താണ്. അതിനാല്‍ തന്നെ ഗര്‍ഭകാലത്ത് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിയന്ത്രിക്കുയും ചെയ്യുക. ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
    ഗര്‍ഭിണികള്‍ മത്സ്യം കഴിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ മെര്‍ക്കുറി കൂടുതലായി അടങ്ങിയ മത്സ്യം കഴിക്കുന്നത് ഗര്‍ഭിണികള്‍ ഒഴിവാക്കണം. ഉദാഹരണത്തിന് സ്രാവ്, ചൂര, എന്നിവയില്‍ മെര്‍ക്കുറി ധാരാളം ഉണ്ട്. മാസത്തില്‍ ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ ഈ മത്സ്യങ്ങള്‍ കഴിക്കാന്‍ പാടില്ല. 
    എന്നാല്‍ മെര്‍ക്കുറി കുറവുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങള്‍ ഇല്ല. അതില്‍ ഒമേഗ ഫാറ്റി ആസിഡ് ധാരാളം ഉണ്ടാകും. മത്തി, അയല, ചെറുമത്സ്യങ്ങള്‍ എന്നിവ കഴിക്കാ. വറുത്ത മത്സ്യങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. പാതി വേവിച്ച മത്സ്യവിഭവങ്ങളും ഒഴിവാക്കണം.
    ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ് കോഫി. കഫീന്‍ അടങ്ങിയ എല്ലാ പാനീയങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്. കഫീന്‍ കുഞ്ഞുങ്ങളിലെ ഭാരകുറവിന് വരെ കാരണമാകും എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
    മുളപ്പിച്ച പയര്‍ വിഭവങ്ങള്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് എന്നാണ് പറയാറ്. എന്നാല്‍ അത് ഗര്‍ഭിണികള്‍ ഒഴിവാക്കുക. മുളപ്പിച്ച് പയര്‍വര്‍ഗങ്ങളില്‍ ചിലപ്പോള്‍ സാല്‍മോണല്ല ബാക്ടീരിയ ചിലപ്പോള്‍ ഉണ്ടാകും. ഇത് പച്ചയ്ക്ക് കഴിക്കുമ്പോള്‍ ആണ് പ്രശ്‌നം. പകരം വേവിച്ചു കഴിക്കാം.
    ഗര്‍ഭകാലത്ത് മദ്യം ഒഴിവാക്കുക തന്നെ വേണം. മദ്യപാനം ഗര്‍ഭമലസാന്‍ വരെ കാരണമാകും. അതുപോലെ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഇത് ദോഷം ചെയ്യും. കൂടാതെ മറ്റ് സോഫ്റ്റ് ഡ്രിങ്കുകള്‍ ഒഴിവാക്കുന്നതും നല്ലതാണ്.
    മൈദ, മധുരം എന്നിവ അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. കൃത്രിമനിറങ്ങള്‍, പ്രിസര്‍വെറ്റീവ്‌സ് എന്നിവ ഇതില്‍ അമിതമായ അളവില്‍ അടങ്ങിയിട്ടുണ്ടാകും.

    No comments

    Post Top Ad

    Post Bottom Ad