കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നവംബര്‍ മുതല്‍ അഞ്ചു മാസത്തേക്ക് പകല്‍ സമയങ്ങളില്‍ വിമാന സര്‍വീസ് ഇല്ല; വിമാന കമ്ബനികള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിക്കഴിഞ്ഞു
നെടുമ്ബാശേരി:
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നവംബര്‍ മുതല്‍ അഞ്ചു മാസത്തേക്ക് പകല്‍ നേരങ്ങളില്‍ വിമാന സര്‍വീസ് നടത്തില്ല. നവീകരണത്തിനു വേണ്ടി റണ്‍വേ അടച്ചിടുന്നതിനാലാണ് രാവിലെ 10 മണി മുതല്‍ വൈകിട്ട് ആറുമണി വരെ വിമാന സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
നിലവില്‍ 31 ആഭ്യന്തര സര്‍വീസുകളും ഏഴ് രാജ്യാന്തര സര്‍വീസുകളുമാണ് പകല്‍ നേരങ്ങളില്‍ കൊച്ചിയില്‍നിന്നു പുറപ്പെടുന്നത്. ഏതാണ്ട് ഇത്രയും സര്‍വീസുകള്‍ ഇവിടേക്കു വരുന്നുമുണ്ട്. വൈകിട്ട് ആറുമണിക്കുശേഷം രാവിലെ 10 മണിവരെ റണ്‍വേ സാധാരണ പോലെ പ്രവര്‍ത്തിക്കും. വിമാനക്കമ്ബനികളോട് ഈ സമയത്തിനനുസരിച്ച് സര്‍വീസ് ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നവംബര്‍ ആറുമുതല്‍ മാര്‍ച്ച് 28 വരെ ആണ് റണ്‍വേ അടച്ചിടുന്നത്. മൂന്നു പാളികളായി റണ്‍വേ പുനര്‍നിര്‍മിക്കുന്ന (റീകാര്‍പ്പെറ്റിങ്) ജോലികളാണു നടത്തുന്നത്. പകല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി റണ്‍വേ വൈകിട്ടോടെ വ്യോമഗതാഗതത്തിന് തുറന്നുകൊടുക്കും.
ഓരോ പത്തു വര്‍ഷത്തിലും റണ്‍വേ റീകാര്‍പ്പറ്റിങ് നടത്തണമെന്ന സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. 1999ല്‍ പ്രവര്‍ത്തനമാരംഭിച്ച വിമാനത്താവളത്തിന്റെ റണ്‍വേയുടെ ആദ്യ റീകാര്‍പ്പെറ്റിങ് ജോലികള്‍ 2009ല്‍ നടന്നു. രണ്ടാമത്തേതും കൂടുതല്‍ മികവേറിയതുമായ ജോലികളാണ് ഇക്കുറി നടത്തുക.
No comments
Post a Comment