തളിപ്പറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ട് പേര്‍ക്കെതിരെ കേസ്; ഒരാള്‍ പോലീസിന്റെ പിടിയിൽ
തളിപ്പറമ്പ:
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർക്കെതിരെ കേസ്.കണ്ണൂർ തോട്ടട സ്വദേശിയും ഇപ്പോൾ കക്കാട് കൊറ്റാളി കാവിന് സമീപത്ത് താമസക്കാരനുമായ അറുകണ്ടൻ അക്ഷയ് (21), തളിപ്പറമ്പ ചപ്പാരപ്പടവിലെ സാബിദ് എന്നിവർക്കെതിരെയാണ് തളിപ്പറമ്പ പോലീസ് കേസെടുത്തത്. മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ പരാതിയിലാണ് കേസ്.ഫെയ്സ് ബുക്ക് വഴി പരിചപെട്ട പെൺകുട്ടിയെ ആദ്യം സാബിദ് ആണ് പീഡിപ്പിച്ചത്. പെൺകുട്ടി ഒൻപതാം ക്ലാസിൽ പഠിക്കുബോൾ സ്കൂൾ അവധിക്ക് തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയപ്പോൾ ഒരു ദിവസം രാത്രി സാബിദ് പെൺകുട്ടിയെ കാണാനെത്തുകയും ബലാൽസംഗം ചെയ്യുകയുമായിരുന്നു.
തുടർന്ന് ഇയാൾ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയായിരുന്നു. സ്വകാര്യ ഇരുചക്രവാഹന വിൽപ്പന സ്ഥാപത്തിൽ ജോലി ചെയ്യുന്ന അക്ഷയ് പെൺകുട്ടിയെ സാബിദ് പീഡീപ്പിച്ച അതെ വീട്ടിൽ വെച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു.ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും അൻപതിനായിരം രൂപ വിലവരുന്ന രണ്ട് സ്വർണ്ണവളകൾ കൈക്കലാക്കുകയും ചെയ്തു ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു തുടർ നിരന്തരം പെൺകുട്ടിയെ ഫോണിലും വാട്ട്സപ്പിലും ശല്യ ചെയ്യുകയും ഫോട്ടോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കൂമെന്ന് പറയുകയുമായിരുന്നു പെൺകുട്ടി ഇക്കാര്യങ്ങൾ വിട്ടുകാരോട് പറയുകയും തുടർന്ന് ചൈൽഡ് ലൈൻ മുഖാന്തിരം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അക്ഷയ്യെ കസ്റ്റഡിയിലെടുത്തു. സാബിദ് വിദേശത്താണുള്ളത്.
No comments
Post a Comment