തളിപ്പറമ്പിലെ മൊബൈൽ ഷോപ്പിൽ കവർച്ചാശ്രമം
തളിപ്പറമ്പ്:
ദേശീയപാതയിലെ മഷ്ഹൂദിന്റെ ഉടമസ്ഥതയിലുള്ള ഫോണോ മൊബൈല്‍ ഷോപ്പില്‍ മോഷണശ്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷ്ടാക്കള്‍ കമ്പി പ്പാര ഉപയോഗിച്ച് ഷട്ടറിന്റെ ഒരു ഭാഗം കുത്തി പൊളിക്കുകയായിരുന്നു. കണ്ണൂരില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. മുന്‍ ഭാഗത്തെ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ത്തു. ഷട്ടര്‍ തകര്‍ക്കുന്ന ശബ്ദം കേട്ട് ആളുകള്‍ എത്തിയപ്പോള്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.
No comments
Post a Comment