വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കുമായി മധ്യവയസ്‌കന്‍ തളിപ്പറമ്പില്‍ അറസ്റ്റില്‍
വ്യാജ നമ്പര്‍ പ്ലേറ്റുമായി ഓടിയ ബൈക്ക് തളിപ്പറമ്പ് പോലീസ് പിടികൂടി. ബൈക്ക് ഓടിച്ചയാളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. മാതമംഗലം പാണപ്പുഴ പറവൂരിലെ കൊട്ടിലക്കാരന്‍ വീട്ടില്‍ കെ.കണ്ണ (52) നെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി ഷൈനും സംഘവും ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്..
തളിപ്പറമ്പ് ഡി.വൈ.എസ്.പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് ചിറവക്കില്‍ വെച്ച് ബൈക്ക് സഹിതം പ്രതിയെ പിടികൂടുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് 10,000 രൂപ ആദ്യം നല്‍കി ലോണ്‍ മുഖേന വാങ്ങിയ ബജാജ് വിക്രാന്ത് ബൈക്കാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്യാതെ വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച് ഉപയോഗിച്ച് വരുന്നത്..
കെ.എല്‍ 13-എ.എച്ച് 7964 എന്ന നമ്പര്‍ പ്ലേറ്റ് വ്യാജമായി ഘടിപ്പിച്ചാണ് ബൈക്ക് ഓടിച്ചിരുന്നത്.
സര്‍ക്കാറിന് നികുതിയടക്കാതെ ഓടിയ ബൈക്കിന് ലോണ്‍ നല്‍കിയ സ്ഥാപനത്തിന് ആദ്യം അടച്ച 10,000 രൂപയല്ലാതെ ലോണ്‍ തുക അടച്ചിരുന്നില്ല..
നമ്പര്‍ പ്ലേറ്റ് വ്യാജമായതിനാല്‍ വാഹനം കണ്ടെത്താനും കഴിഞ്ഞില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഉപയോഗിക്കുന്ന ബൈക്കിന്റെ നമ്പര്‍ കണ്ണൂര്‍ താഴെ ചൊവ്വയിലെ വല്‍സന്‍ എന്നയാളുടെ ആപേ ഓട്ടോറിക്ഷയുടേയതാണെന്ന് കണ്ടെത്തുകയായിരുന്നു. നിര്‍മ്മാണ തൊഴിലാളിയായ ഇയാളുടെ മക്കളും ഇതേ ബൈക്ക് ഉപയോഗിച്ചിരുന്നു...
ഇതിന് മുമ്പും കണ്ണന്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിച്ചിരുന്നതായി പോലീസ് പറഞ്ഞു. ടാക്സ് വെട്ടിപ്പ് നടത്തി സര്‍ക്കാറിനെ വഞ്ചിച്ചതിനും വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചതിനും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഫിനാന്‍സ് കമ്പനി തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.കൃഷ്ണന് നല്‍കിയ പരാതി പ്രകാരം എസ്.ഐയുടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡിലെ സുരേഷ് കക്കറ, കെ.വി രമേശന്‍, കെ.പ്രിയേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. .
അറസ്റ്റിലായ ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. നിരവധി വാഹനങ്ങല്‍ ഇത്തരത്തില്‍ ടാക്സ് വെട്ടിച്ച് ഓടുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുള്ളതിനാല്‍ അടുത്ത ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് ഡി.വൈ.എസ്.പി പറഞ്ഞു..
No comments
Post a Comment