കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും റെയ്ഡ്; വീണ്ടും ഫോണുകളും കഞ്ചാവും പിടിച്ചു
കണ്ണൂർ:
കണ്ണൂർ സെൻട്രൽ ജയിലിൽ ജയിലിൽ വീണ്ടും റെയ്ഡ്. ഞായറാഴ്ച നടന്ന പരിശോധനയിൽ നാലു മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. ജയിൽ സൂപ്രണ്ടന്റിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
ശനിയാഴ്ച ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ റെയ്ഡിൽ മൂന്ന് മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, കഞ്ചാവ്, പുകയില ഉത്പന്നങ്ങൾ, ആയുധങ്ങൾ, റേഡിയോകൾ, ചിരവ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.
തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലും പുലർച്ചെ മിന്നൽ റെയ്ഡ് നടന്നു. ഇവിടെ ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഷാഫിയിൽനിന്ന് രണ്ടു സ്മാർട്ട് ഫോണുകൾ പിടിച്ചെടുത്തു. ഇവിടെനിന്ന് ആകെ പിടിച്ചെടുത്ത നാലു ഫോണുകൾ മുന്തിയ ഇനമാണ്.
ഷാഫിക്കു പുറമെ കൊടിസുനിയും മനോജുമടക്കം അഞ്ചു പ്രതികൾ വിയ്യൂർ ജയിലിലുണ്ട്. കോഴിക്കോട് ജയിലിലും ഇവരിൽനിന്നു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു.
No comments
Post a Comment