പരിയാരംപഞ്ചായത്ത് ഹരിത കര്‍മ്മസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അമ്മാനപ്പാറയിലെ പൊതു ശ്മശാനത്തില്‍ കൂട്ടിയിട്ട നിലയില്‍
പരിയാരം പഞ്ചായത്ത് ഹരിത കര്‍മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് അമ്മാനപ്പാറയിലെ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ തള്ളിയിരിക്കുന്നത്. മാലിന്യങ്ങള്‍ കുന്നുകൂടിയതോടെ ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ സാധിക്കാതെയായി. ഇതോടെ സമീപത്തായി പുതിയ ശ്മശാനം നിര്‍മിച്ചിരിക്കുകയാണ് പഞ്ചായത്ത്.
പൊതുശ്മശാനത്തിന് സമീപത്താണ് ഹരിത കര്‍മസേനയുടെ എംസിഎഫ് യൂണിറ്റ് പ്രവര്‍ത്തിക്കുത്. ഇവിടെ മാലിന്യങ്ങള്‍ കൂടിക്കിടതോടെയാണ് ഇവ പൊതു ശ്മശാനത്തിന്റെ ഷെഡിലേക്ക് മാറ്റിയത്. പരിയാരം പഞ്ചായത്തിന്റെ എം സി എഫ്(മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി)യൂണിറ്റില്‍ പരമാവധി ഒരു ദിവസം പത്ത് കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് തരംതിരിക്കാന്‍ സാധിക്കുന്നത്.
ഹരിത കര്‍മ്മ സേന എല്ലാ മാസവും ഓരോ വീടുകളും കയറി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കണമെങ്കില്‍ അതിന് അവര്‍ ഓരോ വീടുകളില്‍ നിന്നും കൃത്യമായ തുക(50,100,)ചോദിച്ചു വാങ്ങിക്കുകയും ആ പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കണമെങ്കില്‍ ഓരോ പ്ലാസ്റ്റിക്ക് ബാഗുകളും വീടുകളില്‍ നിന്നും കഴുകി ഉണക്കി വെക്കാന്‍ പറയുകയും, അങ്ങനെ കഴുകി വൃത്തിയാക്കി വെച്ച പ്ലാസ്റ്റിക്ക് മാലിന്യം ഹരിത കര്‍മ്മ സേന ശേഖരിച്ച് പൊതു ജനങ്ങള്‍ക് ശല്യമാവും വിധത്തില്‍ വഴിയരികില്‍ ഒന്നോ രണ്ടോ ആഴച വെയിലും മഴയും കൊള്ളും വിധത്തില്‍ കൂട്ടിയിട്ടതിന് ശേഷം കയറ്റിക്കൊണ്ടു പോയി അമ്മാനപ്പാറയിലെ പൊതു ശ്മശാനത്തില്‍ കൂട്ടിയിട്ടിരിക്കുന്നത് കാണാം. അന്‍പതു കിലോഗ്രാമിലേറെയാണ് പ്രതിദിനം ശേഖരിക്കുത്. ഇതിന്റെ നൂറിരട്ടിയിലേറെ മാലിന്യങ്ങളാണ് ഇവിടെ ഒരു ദിവസം തന്നെ വിവിധ ഭാഗങ്ങളിലായി നിക്ഷേപിക്കപ്പെടുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. പ്ലാസ്റ്റിക് പായ്ക്കറ്റുകള്‍ കൂടാതെ ചെരിപ്പുകള്‍, സ്‌കൂള്‍ ബാഗുകള്‍ എിവയും ശേഖരിക്കുന്നവയിലുണ്ട്.
ഇവിടങ്ങളിലെല്ലാം മാലിന്യം കുന്നുകൂടിയതോടെയാണ് പൊതുശ്മശാന ഷെഡും ഉപയോഗിച്ചു തുടങ്ങിയത്. മഴപെയ്തു തുടങ്ങിയതോടെ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുക് ശല്യം രൂക്ഷമായതിന് പുറമെ ഇവിടെ നിന്നുള്ള മലിനജലം പ്രദേശത്തേക്ക് ഒലിച്ചിറങ്ങുതും പൊതു ജനങ്ങള്‍ക്ക് വലിയ ഭീഷണിയായി മാറിയിക്കുകയാണ്. ജൈവ തുരുത്തുകളും പച്ചത്തുരുത്തും സൃഷ്ടിക്കാനായി ഓടിനടക്കുന്ന പഞ്ചായത്തിലാണ് ഈ ദുരവസ്ഥ.
No comments
Post a Comment