പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ വൈദ്യുതി തൂണിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
മാഹി:
മാഹി പോലിസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ചാലക്കരയിലെ വീട്ടിനടുത്തെ കുഞ്ഞിപ്പുര മുക്കിൽ വൈദ്യുതി തൂണിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .ചാലക്കര ഹരിചന്ദനത്തിൽ രജീഷ് എന്ന രാജു (40) വിനെയാണ് തിങ്കളാഴ്ച്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
മാഹി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബളാണ്.രണ്ടാഴ്ച്ചയായി പോലീസ് വാഹനത്തിലെ ഡ്രൈവറായി നിയമിതനായിരുന്നു. പന്തക്കൽ പോലീസ് സ്റ്റേഷനിലും സേവനമനുഷ്ടിച്ചിരുന്നു.
പരേതനായ പ്രഭാകരന്റേയും, പുഷ്പലത (ഇ.എസ്.ഐ) യുടേയും മകനാണ്. ഭാര്യ: റിൻ ഷ ( പന്തക്കൽ), മക്കൾ: അൻവിയ, അലംകൃത .സഹോദരങ്ങൾ: പ്രജീഷ്, വിജീഷ്
ഇന്നലെ രാത്രി ഒരു മണി വരെ സു ഹൃത്തുക്കളോടൊപ്പം കുഞ്ഞിപ്പുര മുക്കിൽ സംസാരിച്ചിരുന്നതായി മാഹി പോലീസ് പറഞ്ഞു.ശനിയാഴ്ച്ച ഡ്യൂട്ടി എടുത്തതിനാൽ ഞായറാഴ്ച്ച രജീഷിന് അവധിയായിരുന്നു. ഇന്ന് രാവിലെ ഡ്യൂട്ടിയിൽ ഹാജരാകേണ്ടതായിരുന്നു
വൈദ്യുതി തൂണിൽ തൂങ്ങി നിൽക്കുന്നത് നാട്ടുകാരാണ് പള്ളുർ പോലിസിൽ വിവരമറിയിച്ചത്. മാഹി പോലിസ് സൂപ്രണ്ട് വംശീധര റെഡി, സി.ഐ: കാഹിദി എം.കാസം, പള്ളൂർ എസ്.ഐ. സെന്തിൽ കുമാർ എന്നിവർ സംഭവസ്ഥലത്തെത്തി.മൃതദേഹം മാഹി ഗവ.ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
No comments
Post a Comment