Header Ads

  • Breaking News

    ഹിറ്റ്മാൻ തകർത്തടിച്ചു; ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു


    ആദ്യ ഓവറുകളില്‍ തന്നെ ശിഖര്‍ ധവാന്‍(8) പുറത്തായി. എന്നാല്‍ പിന്നീട് വന്ന വിരാട് കോഹ്‍ലിയും(18) ലോകേഷ് രാഹുലും(26) കാര്യമായ സംഭാവനകള്‍ നല്‍കിയില്ലെങ്കിലും സ്ട്രൈക്ക് റൊട്ടേഷനിലൂടെ രോഹിതിന് വേണ്ട എല്ലാ പിന്തുണയും നല്‍കി. അതിന് ശേഷം കൂട്ടിനായി 128 പന്തുകളില്‍ നിന്നും 10 ഫോറും രണ്ട് സിക്സറുകളും അടങ്ങുന്നതാണ് രോഹിതിന്‍റെ ഇന്നിങ്സ്. 

    ഹിറ്റ്മാന്‍റെ ഇരുപത്തിമൂന്നാമത് സെഞ്ചറിയാണിത്. തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മ്മയെ പുറത്താക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അത് മുതലെടുക്കാന്‍ ദക്ഷിണാഫ്രിക്കക്കായില്ല. 34 റണ്‍സ് നേടിയ ധോണിയെ മോറിസ് പുറത്താക്കി. ദക്ഷിണാഫ്രിക്കക്കായി ഖഗീസോ റബാദ രണ്ടും വിക്കറ്റുകള്‍ നേടി. അപ്പൊഴും പുറത്താകാതെ നിന്ന രോഹിത് റണ്‍സ് നേടി വിജയക്കൊടി പാറിച്ചു.

    തുടക്കത്തില്‍ തന്നെ ബുംറയുടെ ലെങ്ത്ത് ബോളുകള്‍ ദക്ഷിണാഫ്രിക്കയെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്. അംലയെയും ഡിക്കോക്കിനെയും സ്ലിപ്പില്‍ കുടുക്കി ബംറ ആദ്യം വിലങ്ങുതടിയിട്ടു. പിന്നീട് ഡുപ്ലെസിസും വാന്‍ ഡെര്‍ ഡസനും ടീമിനായി പ്രതിരോധം തീര്‍ത്തു. മികച്ച രീതിയില്‍ മുന്നോട്ട് പോയിരുന്ന കൂട്ടുകെട്ട് യുസ്വേന്ദ്ര ചഹല്‍ തകര്‍ത്തടുക്കി. ഇരുപതാം ഓവറില്‍ ഇരുവരെയും പുറത്താക്കിയ ചഹാര്‍ മത്സരം ഇന്ത്യക്കായി തിരിച്ചുപിടിച്ചു. തൊട്ടടുത്ത് തന്നെ കുല്‍ദീപ് ഡുമിനിയെയും പുറത്താക്കിയതോടെ മികച്ച ടോട്ടല്‍ എന്ന ദക്ഷിണാഫ്രിക്കന്‍ ലക്ഷ്യം മങ്ങിതുടങ്ങി. ദക്ഷിണാഫ്രിക്ക വീണ്ടും പ്രതിരോധം തീര്‍ത്തെങ്കിലും പ്രതിരോധങ്ങളുടെ കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ ചഹാലിന് വീണ്ടും വരേണ്ടി വന്നു. ഡേവിഡ് മില്ലറിനെയും ആന്‍റൈല്‍ ഫെലുക്വായോയെയും പുറത്താക്കി ചഹാല്‍ തന്‍റെ ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. 
    എങ്കിലും താരതമ്യേന നല്ല അവസാന ഓവറുകള്‍ മെനഞ്ഞെടുക്കാന്‍ ദക്ഷിണാഫ്രിക്കക്ക് സാധിച്ചു. ക്രിസ് മോറിസിനും റബാദക്കും അതിന് സാധിച്ചു. എങ്കിലും അവസാന ഓവറുകളിലും ബൌണ്ടറികള്‍ പായിക്കാനോ റണ്‍മഴ പെയ്യിക്കാനോ ദക്ഷിണാഫ്രിക്കക്കായില്ല. ബുംറയും ബുവിയും അവിടെയും വിജയിച്ചു.
    ആദ്യ ലോകകപ്പ് മത്സരം, തന്‍റെ അമ്പതാമത് അന്താരാഷ്ട്ര മത്സരം എന്നിങ്ങനെ ഇന്നത്തെ മത്സത്തിന് ഒരുപാട് പ്രത്യേകതകളുണ്ട് ജസ്പ്രിത് ബുംറക്ക്. അതിശയിപ്പിക്കുന്ന ബൌളിങ്ങ് ഫിഗറുകളുമായി ബുംറ ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷക്കൊത്ത പ്രകടനം നല്‍കി. പത്ത് ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റുകള്‍ നേടിയത് ബുവനേശ്വറും ബുംറക്ക് മികച്ച പിന്തുണ നല്‍കി

    No comments

    Post Top Ad

    Post Bottom Ad