തളിപ്പറമ്ബില് ഒന്‍പതാംക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
തളിപ്പറമ്പ :
ബന്ധുവായ ഒന്‍പതാംക്ലാസുകാരിയെ രണ്ടുമാസം ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. തൃക്കരിപ്പൂര്‍ സ്വദേശി മുനീര്‍(43) നെയാണ് പരിയാരം സിഐ കെ.വി.ബാബു അറസ്റ്റ് ചെയ്തത്. പിലാത്തറ ടൗണില്‍ ഇലക്കച്ചവടക്കാരനാണ് അറസ്റ്റിലായ മുനീര്‍. 13 കാരിയായ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മാതാവ് ചോദ്യം ചെയ്തപ്പോഴാണ് മുനീര്‍ പീഡിപ്പിച്ച വിവരം പെണ്‍കുട്ടി പറഞ്ഞത്.
മെഡിക്കല്‍ പരിശോധനയില്‍ രണ്ട് മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിന്റെയടിസ്ഥാനത്തില്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയ മുനീറിനെ ചൊവ്വാഴ്ച ഉച്ചയോടെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
No comments
Post a Comment