കോടതിവിധി കാറ്റിൽപറത്തി ആശുപത്രി നിർമാണം
കണ്ണൂരിലെ അന്തൂരിൽ അര്ഹനായിട്ടും അനുമതിനിസ്‌ഷേധിച്ചതിനു ആത്മഹത്യ ചെയ്തതാണ് സാജൻ.എന്നാൽ കോടതിവിധി പോലും കട്ടിൽ പരാതി തലയെടുപ്പോടെ നിൽക്കുന്ന ഒരു സ്വകാര്യ ആശുപത്രി കെട്ടിടമുണ്ട് കണ്ണൂരിൽ ആസ്റ്റർ മിംസ്.
നെൽവയൽ നികത്തിയാണ് ഈ ആശുപത്രിക്കെട്ടിടത്തിന്റെ നിർമാണം.2018 നവംബറിൽ കെട്ടിട നിർമാണം നിർത്തിവെക്കാൻ കോടതി ഉത്തരവുണ്ടായിട്ടും നിർമാണം ഇപ്പോഴും പുരോഗമിക്കുകയാണ്.ഇതിനെതിരെ കോടതിയിൽ ഇപ്പോഴും കേസ് തുടരുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധവും വ്യാപകമാണ്.കണ്ണൂരിലെ ചേമ്പിലട പഞ്ചായത്തിലാണ് ഈ എട്ടു നില കെട്ടിടം സതിയോതിചെയ്യുന്നത്. കോടതി ഉത്തരവ് ഉണ്ടായിട്ടും എങ്ങനെയാണ് ഈ കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നതെന്നും സംശയം ജനിപ്പിക്കുന്നു.അഞ്ച് നില കെട്ടിടത്തിനായിരുന്നു പഞ്ചായത്തിന്റെ അനുമതി.എന്നാൽ എട്ടു നിലക്കെട്ടിടമാണ് ഇപ്പോൾ ഉള്ളത്.
ഡാറ്റ ബാങ്കിൽപ്പെട്ട മൂന്നേക്കറോളം കൃഷിയിടം നികത്തിയാണ് ആശുപത്രിക്കെട്ടിടം പണിതത്. ചെമ്പിലോട് പഞ്ചായത്ത് അധികൃതർ വഴിവിട്ട ഇടപാടുകൾ നടത്തിയാണ് ഇതിനു അനുമതി നൽകിയതെന്നാണ് നാട്ടുകാരുടെ അഭിപ്രായം.പാർക്കിംഗ് സൗകര്യത്തിനായി മാത്രം ഒന്നേക്കാൽ ഏക്കർ കൃഷിയിടമാണ് നികത്തിയത്.അതെ സമയം വിവരാവകാശ നിയമത്തിൽ ബന്ധപ്പെട്ടാൽ പോലും യാതൊരു ഉത്തരവും നൽകുന്നില്ലെന്നും പരാതിയുണ്ട്.
അര്ഹനായിട്ടും അനുമതി നിഷേധിച്ച പ്രവാസിയുടെ നാട്ടിൽ തന്നെയാണ് അനമതിയില്ലാതെ ഒരു ആശുപത്രിക്കെട്ടിടവും പ്രവർത്തിക്കുന്നത്.
No comments
Post a Comment