ട്രൂ കോളർ ഇനിമുതൽ voice call ചെയ്യാം
കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്പായ ട്രൂ കോളറില്‍ ഇനി മുതല്‍ കോളിംഗ് ഫീച്ചറും ലഭ്യമാകും. ഇന്റര്‍നെറ്റ് ഉപയോഗിച്ച് ലോകത്ത് എവിടെയുമുള്ള ട്രൂകോളര്‍ ഉപഭോക്താക്കളെ ഫോണ്‍ വിളിക്കാം.
വേഗത്തില്‍ കണക്ട് ചെയ്യാന്‍ പറ്റുന്നതും മികച്ച ഗുണനിലവാരത്തിലുള്ളതുമായിരിക്കും ട്രൂ കോളറിലെ വോയ്‌സ് കോളിംഗ് ഫീച്ചര്‍. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സംവിധാനം അടിസ്ഥാനമാക്കിയാണ് ട്രൂകോളറില്‍ വോയ്‌സ് കോള്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.
സ്വീഡനിലെ സ്‌റ്റോക്ക്‌ഹോം ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ച ട്രൂ കോളറിന് നിലവില്‍ ലോകത്താകമാനം 14 കോടി ഉപഭോക്താക്കളുണ്ട്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പുതിയ സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ഐഒഎസ് ഉപഭോക്താക്കളിലേക്കും സേവനം വ്യാപിപ്പിക്കും. മൊബൈല്‍ ഡേറ്റ ഉപയോഗിച്ചോ വൈഫൈ ഉപയോഗിച്ചോ വോയ്‌സ് കോള്‍ കണക്ട് ചെയ്യാന്‍ കഴിയും.
No comments
Post a Comment