വൈദ്യുത തടസ്സം ഉണ്ടാകാൻ സാധ്യത ഉണ്ട്: 110 കെ വി ലൈൻ നിർമാണ പ്രവർത്തി 30 ന്
വെള്ളാപറമ്പ് മുതൽ ശ്രീകണ്ഠാപുരം വരെയുള്ള രണ്ടാം ഘട്ട 110 കെ വി ലൈൻ നിർമാണ പ്രവർത്തി 30 ന്
66 കെ വി സബ് സ്റ്റേഷൻ ശ്രീകണ്ഠാപുരത്തിന്റെ ശേഷി ഉയർത്തുന്നതിന്റെ ഭാഗമായി വെള്ളാപറമ്പ് മുതൽ ശ്രീകണ്ഠാപുരം വരെയുള്ള രണ്ടാം ഘട്ട 110 കെ വി ലൈൻ നിർമാണ പ്രവർത്തികൾ 2019 ജൂലൈ 30 നു ആരംഭിക്കും. ജൂലൈ 31 നു അവസാനിക്കുന്ന രീതിയിൽ രണ്ടോ അതിലധികമോ കരാർ തൊഴിലാളികളുടെ ടീമിനെ ഉൾപ്പെടുത്തി യുദ്ധകാല അടിസ്ഥാനത്തിൽ നിർമാണ പ്രവർത്തികൾ പൂർത്തീകരിക്കാൻ ശ്രീകണ്ഠാപുരം സർക്കിൾ ഓഫീസിൽ വച്ച് നടന്ന ഉദ്യോഗസ്ഥന്മാരുടെ യോഗത്തിൽ തീരുമാനമായി . ഈ കാലയളവിൽ ശ്രീകണ്ഠാപുരം സബ് സ്റ്റേഷൻ പരിധിയിലേക്ക് സമീപത്തുള്ള ഇരിട്ടി, കുറ്റിയാട്ടൂർ, നാടുകാണി, മാങ്ങാട്, സബ് സ്റ്റേഷനുകളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യുട്ടി ചീഫ് എൻജിനീയർ അറിയിച്ചു . നിർമാണ കാലയളവിൽ ശ്രീകണ്ഠാപുരം സബ് സ്റ്റേഷൻ പരിധിയിൽ ഭാഗികമായി വൈദ്യുത തടസ്സം ഉണ്ടാകാൻ സാധ്യത ഉണ്ട്.
No comments
Post a Comment