പ്രഭാത വാർത്തകൾ 13.07.2019 www.ezhome;live.com
പ്രഭാത വാർത്തകൾ (13.07.2019)
🅾 യൂണിവേഴ്സിറ്റി കോളജിലെ ആക്രമണം: അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍
🅾 ഉത്തർഖണ്ഡിൽ നിന്ന് പുതിയ ലോറിയുടെ ചെയിസുമായി എറണാകുളത്തേക്ക് പുറപ്പെട്ട മൂന്ന് ലോറികളിൽ ഒന്നിന്റെ നാല് ടയറുകൾ ഡിസ്ക് ഉൾപ്പെടെ മോഷ്ടാക്കൾ കൊണ്ട് പോയി. രാത്രി വാഹനം നിർത്തി ചെറുവത്തൂർ പീലിക്കോട് മട്ടലായി പെട്രോൾ പമ്പിന് മുന്നിൽ മയങ്ങാൻ കിടന്നപ്പോഴാണ് സംഭവം. 7500 രൂപ കൂലി പ്രതീക്ഷിച്ച് വന്ന ഡ്രൈവർ ജുമാഖാന് ഒരു രാത്രി കൊണ്ട് നഷ്ടം 2 ലക്ഷം രൂപ . പോലീസ് വന്ന് പോയതല്ലാതെ തുടർന്നടപടികൾ ഉണ്ടായില്ല
🅾 പാലാരിവട്ടം ഫ്‌ളൈ ഓവര്‍; മൂന്നില്‍ ഒരു ഭാഗം പൊളിച്ച് നീക്കിയാല്‍ മതിയെന്ന് ഇ ശ്രീധരന്‍
🅾 കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ ഉടന്‍ പൊളിക്കില്ലെന്ന് എ.സി.മൊയ്തീന്‍. ഫ്ലാറ്റ് പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ചെന്നൈ ഐ ഐ ടി സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം തുടർനടപടിയെന്നും മന്ത്രി
🅾 അമിതവേഗം ചോദ്യം ചെയ്തതിന് മര്‍ദനമേറ്റ യുവാവു ചികിത്സയില്‍ ഇരിക്കെ മരിച്ചു; മാഹി ഗവ. ആശുപത്രിക്കു സമീപം വിനോദിനെയും സുഹൃത്തിനെയും മര്‍ദിച്ചത് ടൂറിസ്റ്റ് വാനിന്റെ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന്; അവശനായി റോഡില്‍ തലയടിച്ചു വീണു ഗുരുതരമായി പരുക്കേറ്റ വിനോദനെ അവിടെയിട്ടും മര്‍ദിച്ചതായി പൊലീസ്; ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു വിനോദ് നാട്ടിലെത്തിയത് ഈ അടുത്ത കാലത്ത്.ടൂറിസ്റ്റ് വാൻ ഡ്രൈവർ അഴിയൂർ സ്വദേശി ഫർസൽ, സുഹൃത്ത് ഷിനാസ് എന്നിവരെ അറസ്റ്റ് ചെയ്തു
🅾 കോട്ടയം സ്വദേശിയായ യുവാവിനെ ഭാര്യ കെട്ടിയിട്ടു പെട്രോളൊഴിച്ചു തീ കൊളുത്തി കൊന്നെന്ന് പരാതി; വയലാ മുണ്ടിയാനിയിൽ സാനു ജോണി (33) ആണ് കൊല്ലപ്പെട്ടത്.ഭാര്യ റാന്നി സ്വദേശി അന്നു തോമസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു . ജയ്പൂരില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത് ഭാര്യാപിതാവിന്റെ വീട്ടില്‍; നഴ്‌സുമാരായ ഇരുവരും നാട്ടില്‍ തിരച്ചെത്തിയത് ചൊവ്വാഴ്ച; സാനുവിന്റെ സഹോദരിയുടെ പരാതിയില്‍ യുവതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു; യുവതിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ്
🅾 വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യ സംസ്ഥാനത്തിന് തീരാകളങ്കം; ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച; സാജന്റെ കുടുംബത്തെ ലാക്കാക്കിയുള്ള കുപ്രചാരണങ്ങള്‍ മറ്റൊരു ദുരന്തത്തിന് വഴിവയ്ക്കരുതെന്നും മുന്നറിയിപ്പ് നല്‍കി ഉമ്മന്‍ ചാണ്ടി
🅾 കഞ്ചാവ് സംഘത്തലവനെ അരീക്കോട് എസ് ഐ സി കെ നൗഷാദ് വിലങ്ങുവെക്കാന്‍ ശ്രമിച്ചപ്പോള്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ച ശേഷം രക്ഷപെടല്‍; ഗത്യന്തരമില്ലാതെ കോട തിയില്‍ കീഴടങ്ങിയപ്രതിക്കെതിരെ ചുമത്തിയത് വധശ്രമം അടക്കമുള്ള കേസുകള്‍; വിളയില്‍ സ്വദേശി അബ്ദു സമദിനെതിരെ ചാര്‍ത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാത്ത വിവിധ വകുപ്പുകളെന്ന് പൊലീസ്
🅾 മാവോയിസ്റ്റ് രൂപീകരണ ദിനത്തില്‍ പരേഡും പതാക ഉയര്‍ത്തലും ക്ലാസും; രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ആയുധങ്ങള്‍ ശേഖരിച്ച് ഗൂഢാലോചനയും ആയുധ പരിശീലനവും; തമിഴ്‌നാട് സര്‍ക്കാര്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കോയമ്പത്തൂർ സ്വദേശി ഡാനിഷ് കൃഷ്ണയെ (30) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റിയത് കനത്ത പൊലീസ് കാവലില്‍; ഡാനിഷ് പ്രവര്‍ത്തനം നടത്തിയിരുന്നത് വയനാടും അട്ടപ്പാടിയും കേന്ദ്രീകരിച്ച്
🅾 'ഭൂമിയിടപാടില്‍ അതിരൂപതയുടെ പൊതു നന്മയല്ലാതെ നഷ്ടം വരുത്തുന്ന ഒരു നടപടിയും ഞാന്‍ സ്വീകരിച്ചിട്ടില്ലെന്ന് എന്റെ മനസാക്ഷിയനുസരിച്ച് പറയാന്‍ സാധിക്കും; അതിരൂപതയിലെ രണ്ട് സഹായമെത്രാന്മാരെയും മാറ്റി നിര്‍ത്തുക എന്നത് പരിശുദ്ധ പിതാവിന്റെ നേരിട്ടുള്ള തീരുമാനമാണ്; വൈദികര്‍ അജപാലന അധികാരം വെച്ച് സഭാനിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കരുത്'; എറണാകുളം-അങ്കമാലി അതിരൂപതയില്‍ പ്രത്യേക ഭരണാധികാരങ്ങളോടുകൂടിയ മെത്രാനെ നിയമിക്കുമെന്നും വ്യക്തമാക്കി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ സര്‍ക്കുലര്‍
🅾 തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം.കുഞ്ഞിന്റെ ശരീരം തെരുവ് നായ്ക്ക് കടിച്ച് കീറിയ നിലയിൽ ആയിരുന്നു . സ്കൂൾ കുട്ടികൾ ആണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു
🅾 കെട്ടിട പണിക്കാരായ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത വിൻ വിൻ ലോട്ടറിക്ക് ഒന്നാം സമ്മാനം 65 ലക്ഷം രൂപ അടിച്ചു ; ടിക്കറ്റുമായി ഒരാള്‍ മുങ്ങി.മൂന്നാർ സ്വദേശികളായ ഹരികൃഷ്ണനും സാബുവും ചേർന്നാണ് ലോട്ടറി എടുത്തത്. ടിക്കറ്റ് മൂന്നാർ എസ് ബി ഐ ശാഖയിൽ നൽകാൻ എത്തിയപ്പോൾ സാബു ടിക്കറ്റുമായി അവിടെ നിന്ന് മുങ്ങുകയായിരുന്നു
🅾 ഇടുക്കി ഡാം നിര്‍മ്മാണ സംഘ അംഗവും മുന്‍ കെഎസ്‌ഇബി ചെയര്‍മാനുമായ എന്‍.ഭൂതലിംഗം അന്തരിച്ചു
🅾 മാവേലിക്കര സബ് ജയിലിൽ ഇൻഷുറൻസ് തട്ടിപ്പ് കേസിൽ അറസ്റ്റിൽ ആയ കുമരകം സ്വദേശി എം ജെ ജേക്കബ് (68) മരിച്ച സംഭവം പുനരന്വേഷിക്കുമെന്ന് ജയിൽ ഡി ജി പി ഋഷിരാജ് സിംഗ് പറഞ്ഞു
🅾 പെരുമ്പാവൂർ ടൗണിൽ വ്യത്യസ്ത ഇറങ്ങളിലായി 44 ക്യാമറകൾ സ്ഥാപിക്കും . ക്രമസമാധാന പാലനത്തിനും ഗതാഗത ക്രമീകരണത്തിനും മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനും ആണ് ഇത് . ഇതിനായി 21.55 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്
🅾 കൊച്ചി നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് ഇന്ന് വൈകിട്ട് മന്ത്രി കെ ടി ജലീൽ ഉൽഘാടനം ചെയ്യും . നാളെയാണ് ആദ്യ സർവ്വീസ്.
🅾 കർദ്ദിനാൾ ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ വ്യാജരേഖ ചമച്ച കേസിൽ ഡിസൈനർ ആയ കാക്കനാട് സ്വദേശി വിഷ്ണു റോയിയെ (24) പോലീസ് അറസ്റ്റ് ചെയ്തു
🅾 ജയിലുകളിൽ മൊബൈൽ ഫോൺ കണ്ടെത്തിയ സംഭവം ക്രൈം ബ്രാഞ്ച് ഐ ജി ശ്രീജിത് അന്വേഷിക്കും
🅾 സംസ്ഥാനത്ത് 4 ഡി വൈ എസ് പി മാർക്ക് എസ് പി മാർ ആയി സ്ഥാനകയറ്റം നൽകി
🅾 മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്ക് സ്കോളർഷിപ്പ് നൽകാൻ കേന്ദ്രം അനുവദിച്ച 2.84 കോടി രൂപ സംസ്ഥാന സർക്കാർ മുക്കി.
🅾 നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിൽ ഇടിച്ച് കൊടുങ്ങല്ലൂർ ദേശീയപാതയിൽ ഉമ്മയും മകളും മരിച്ചു. കൊടുങ്ങല്ലൂർ തെക്കേ നട പാലസ് റോഡിൽ ഹുസൈൻ ഭസ്ര്യ നദീറ (64) മകൾ പൊന്നാനി മുസലിയാരകത്ത് ഷിഹാബ് ഭാര്യ നിഷ (39) എന്നിവരാണ് മരിച്ചത്.
🅾 ഒരു കോടി രൂപ വില വരുന്ന ഒരു കിലോ ഹാഷിഷുമായി കൊച്ചിയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ ആയി പറവൂർ കുന്നുകര കുരിയാപ്പടത്ത് അബി (19) തോപ്പും,പടി ചുള്ളിക്കൽ കരയിൽ മാളിയക്കൽ വീട്ടിൽ അമൽ റിഫാസ് (19) എന്നിവരാണ് അറസ്റ്റിൽ ആയത്
🅾 വയനാട് പനമരത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരുക്ക്; ജീപ്പ് തകര്‍ത്തു കൊലകൊമ്ബന്റെ ആക്രമണം; പാതിരി സൗത്ത് സെക്ഷന്‍ വനത്തില്‍ നിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടം തിരിച്ചു പോകാതെ ഈസ്റ്റ് പരിയാരത്തെ കൃഷിയിടത്തില്‍ തമ്പടിച്ചു ; ആക്രമണം കാട്ടിലേക്ക് തുരത്തുന്നതിനിടെ
ദേശീയം
🅾 വിശ്വാസ വോട്ടെടുപ്പിന് അനുമതി തേടി കുമാരസ്വാമി ഗോളടിച്ചതോടെ കര്‍ണാടകത്തില്‍ റിസോര്‍ട്ടുകള്‍ക്ക് ചാകര; സാമാജികരുടെ വീക്കെന്‍ഡിലെ സുഖവാസത്തിന് ഒരുകുറവും വരുത്താതെ ബിജെപിയും കോണ്‍ഗ്രസും ജെഡിഎസും; റമാഡയിലും സായി ലീലയിലും ബിജെപി 'ആള്‍ക്കാരെ' ഒളിപ്പിച്ചപ്പോള്‍ നന്ദി ഹില്‍സിലേക്ക് ആളെമാറ്റി ജെഡിഎസ്; പതിവ് ഈഗിള്‍ടണ്‍ റിസോര്‍ട്ട് കിട്ടാതെ വന്നതോടെ 50 എംഎല്‍എമാരെ ദേവനഹള്ളിയിലാക്കി കോണ്‍ഗ്രസ്; വിമത എംഎല്‍എമാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്നും സൂചന
🅾 ഗോവയില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്; കോണ്‍ഗ്രസ് വിട്ട 3പേര്‍ക്ക് മന്ത്രിസ്ഥാനം
🅾 തെലങ്കാനയിൽ മാവോയിസ്റ്റുകളെ കുറിച്ച് പോലീസിന് വിവരം നല്‍കി: ടിആര്‍എസ് നേതാവിനെ മാവോവാദികള്‍ കൊലപ്പെടുത്തി
അന്താരാഷ്ട്രീയം
🅾 ഉത്തരകൊറിയയുടെ പുതിയ ഭരണഘടനയിൽ കിംഗ് ജോംഗ് ഉൻ ഇനി രാഷ്ട്രതലവനും സർവ്വ സൈന്യാധിപനും . നേരത്തെ പരമോന്നത നേതാവ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. യു എസുമായുള്ള സമാധാന കരാർ ഉണ്ടാക്കുന്നതിനായുള്ള പരിഷ്കാരത്തിന്റെ ഭാഗമായാണ് ഇത്
🅾 കുട്ടി ചാവേര്‍ പൊട്ടിത്തെറിച്ചു; അഫ്ഗാനിസ്ഥാനില്‍ 9 മരണം, 12 പേര്‍ക്ക് പരിക്കേറ്റു.സർക്കാർ സൈന്യത്തിന്റെ കമാൻഡർ മാലിക് നൂരിനെ ലക്ഷ്യം വച്ചായിരുന്നു സ്ഫോടനം
🅾 പോര്‍വിമാനങ്ങള്‍ പിന്‍വലിച്ചാല്‍ വ്യോമപാത തുറക്കാം:പുത്തന്‍ അടവുനയവുമായി പാക്കിസ്ഥാന്‍; വ്യോമപാതയിലൂടെ വിമാനങ്ങള്‍ പറക്കുന്നത് ജൂലൈ 26 വരെ നിരോധിച്ചതിനുപിന്നാലെയാണ് പാക്കിസ്ഥാന്റെ പുത്തന്‍ നിലപാട്; പാക്ക് ആകാശം ഒഴിവാക്കി പറക്കുന്നത് ശരാശരി 400 വിമാനങ്ങള്‍; എയര്‍ ഇന്ത്യയ്ക്ക് 491 കോടി നഷ്ടമുണ്ടായപ്പോള്‍ സ്‌പൈസ് ജെറ്റിന് 30.73 കോടി രൂപയും ഇന്‍ഡിഗോയ്ക്ക് 25.1 കോടിയും ഗോ എയറിന് 2.1 കോടിയും നഷ്ടമുണ്ടായെന്നു റിപ്പോര്‍ട്ടുകള്‍
⚽ കായികം 🏏
--------------------------->>>>>>>>>>>>
🅾 ക്ലാസിക്ക് സെമിയില്‍ നദാലിനെ വീഴത്തി ഫെഡററിന്റെ കുതിപ്പ് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കു വിജയിച്ച്; വിരാമമായത് 11 വര്‍ഷത്തെ കാത്തിരിപ്പിന്; വിംബിള്‍ഡണില്‍ ചരിത്രം കുറിച്ച ഫെഡറര്‍ക്ക് കലാശ പോരാട്ടത്തിലെ എതിരാളി ദ്യോക്കോവിച്ച്; നിലവിലെ ചാമ്പ്യനായ ദ്യോക്കോവിച്ച് ഫൈനല്‍ പോരാട്ടത്തിനെത്തിയത് സ്പാനിഷ് താരം റോബര്‍ട്ടോ ബാറ്റിസ്റ്റ അഗട്ടിയെ നിലംപരിശാക്കി.
🅾 വിമ്പിൾഡൺ വനിത സിംഗിൾസ് ഫൈനലിൽ ഇന്ന് സെറീന വില്യംസ് ഹാലപ്പിനെ നേരിടും. . ഇന്ന് വൈകിട്ട് 6.30 ന് ആണ് മൽസരം .
🅾 ഒടുവിൽ അന്റോയിൻ ഗ്രീസ്മാൻ ബാഴ്സലോണയിൽ എത്തി.926 കോടി രൂപക്കാണ് കരാർ . 5 സീസണുകളിലേക്ക് ആണ് കരാർ.
🅾 പാപ്പരായി പ്രഖ്യാപിക്കപ്പെട്ട മുൻ ജർമ്മൻ ടെന്നിസ് താരം ബോറിസ് ബെക്കറുടെ ട്രോഫികൾക്ക് ലേലത്തിൽ ലഭിച്ചത് . 5.84 കോടി രൂപ
സിനിമാ ഡയറി
🅾 നടന്‍ ദേവന്റെ ഭാര്യ സുമ അന്തരിച്ചു; പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം ഇന്ന് രണ്ട് മണിയോടെ തൃശൂര്‍ മൈലിപാടത്തുള്ള വസതിയില്‍; അന്തരിച്ചത് മലയാളത്തിലെ ആദ്യകാല സംവിധായകനായ രാമു കാര്യാട്ടിന്റെ മകള്‍
🅾 നടി പൂജാ ബത്രയുടെ രണ്ടാം വിവാഹം ഉടന്‍? വരന്‍ കീര്‍ത്തി ചക്രയിലെ വില്ലന്‍ നവാബ് ഷാ; വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട്; ചിത്രങ്ങള്‍ പങ്കുവച്ച് പൂജ
🅾 സംയുക്തക്ക് ഇപ്പോള്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല'; മോന്റെ കാര്യങ്ങള്‍ നോക്കുന്നതിനാണ് മുന്‍ഗണന; അഭിനയിക്കാന്‍ തോന്നുകയാണെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട്; സംയുക്തയുടെ മടങ്ങിവരവിനെക്കുറിച്ച് ബിജു മേനോന്‍ പറയുന്നത്
🅾 'മാമലകള്‍ക്കപ്പുറ'ത്ത് നിന്ന് തുടങ്ങി സമാന്തരവഴികളിലൂടെ സഞ്ചരിച്ച് 'പേരറിയാത്തവരി'ലൂടെ 'ഓളി'ലേക്കൊരു സഞ്ചാരം; കോളേജ് പഠനകാലത്തേ ക്യാമറ കൈയിലെടുത്ത് കാഴ്ചകളുടെ ലോകത്തേക്ക്; സിനിമയില്‍ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്‍ ഓര്‍മയായി; അന്ത്യം തലസ്ഥാനത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന്
No comments
Post a Comment