Header Ads

  • Breaking News

    പ്ലസ്‌വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ 15 നും 16 നും


    മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷമുള്ള ട്രാൻസ്ഫർ അലോട്ട്‌മെന്റ് ഫലം ജൂലൈ 15 ന് രാവിലെ പത്ത് മുതൽ പ്രവേശനം സാധ്യമാകത്തക്കവിധം അഡ്മിഷൻ വെബ്‌സൈറ്റായwww.hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പും യോഗ്യത സർട്ടിഫിക്കറ്റ്, റ്റി.സി., സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂൾ/കോഴ്‌സിൽ 16 ന് വൈകിട്ട് നാലിനുള്ളിൽ പ്രവേശനം നേടണം. ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനുശേഷമുള്ള വേക്കൻസിയിൽ അപേക്ഷ സമർപ്പിക്കാനുള്ള വിശദ നിർദേശങ്ങളും വേക്കൻസിയും ജൂലൈ 17 ന് രാവിലെ പത്തിന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

    No comments

    Post Top Ad

    Post Bottom Ad