Header Ads

  • Breaking News

    സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന രേഖകളില്ലാത്ത 18 ലക്ഷം രൂപയുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി


    ഇരിട്ടി: 
    ബംഗളുരുവില്‍ നിന്ന് സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന രേഖകളില്ലാത്ത 18 ലക്ഷം രൂപയുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി ഇരിട്ടി പോലീസിന് കൈമാറി. കണ്ണൂര്‍ കുറ്റിക്കളം സ്വദേശികളായ ഇസഹാക്ക് , അന്‍സാരി എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ കൂട്ടുപുഴയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശമുള്ള ബാഗില്‍ നിന്നാണ് പണം കണ്ടെടുത്തത്. ഇരിട്ടി പോലീസ് ഇവരെ ചോദ്യം ചെയത് വരുന്നു. കേരള - കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴവഴി ബംഗളുരുവില്‍ നിന്ന് കുഴല്‍പണം ഒഴുകുന്നുണ്ടെന്ന വിവരത്തെതുടര്‍ന്നാണ് എക്സൈസ് പരിശോധന നടത്തിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad