പരിയാരം മെഡിക്കല്‍ കോളേജിനോടുള്ള സര്‍ക്കാരിന്റെ അവഗണന; പ്രതിഷേധ ധര്‍ണ്ണ 27 ന്
പരിയാരം മെഡിക്കല്‍ കോളേജിനെ സര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരെ ഉള്ള പ്രതിഷേധ ധര്‍ണ്ണ 27ന് ശനിയാഴ്ച നടക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത പ്രഖ്യാപനത്തിന് ശേഷം ദിനംപ്രതി സ്ഥാപനത്തെ തകര്‍ക്കുന്ന സമീപനത്തിനെതിരെയും, ആശുപത്രിയുടെ ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരുടെ കെടുകാര്യസ്ഥതക്ക് എതിരെയുമാണ് പരിയാരം മെഡിക്കല്‍ കോളേജിന് മുന്‍പില്‍ ധര്‍ണ്ണാ സമരം സംഘടിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.
No comments
Post a Comment