Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് മുതല്‍ 2 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത


    സംസ്ഥാനത്ത് ഇന്ന് മുതല്‍ തുടര്‍ച്ചയായ 2 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂലൈ  19, 20 തീയതികളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ ‘റെഡ്’, ‘ഓറഞ്ച്’ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മല്‍സ്യതൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
    ഈ മാസം 19 ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും, 20 ന് ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad