പയ്യന്നൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും 2 പുതിയ ബസ്സ് റൂട്ടുകൾ ആരംഭിക്കും
പയ്യന്നൂർ ഡിപ്പോയിൽ നിന്നും തിരുനെല്ലിയിലേക്കും പാലക്കാടേക്കും പുതിയ ബസ്സ് റൂട്ട് അനുവദിച്ച് ഉത്തരവായതായി സന്തോഷത്തോടെ അറിയിക്കുന്നു. വയനാട് തിരുനെല്ലിയിലേക്കുള്ള സർവ്വീസ് എല്ലാ ദിവസവും രാവിലെ 03.15 ന് ആരംഭിച്ച് കണ്ണൂർ റയിൽവേ സ്റ്റേഷൻ - ഇരിട്ടി – മാനന്തവാടി വഴി 09.15 ന് തിരുനെല്ലിയിൽ എത്തുന്ന രീതിയിലും തിരിച്ച് ഉച്ചക്ക് 12.00 മണിക്ക് തിരുനെല്ലിയിൽ നിന്ന് ആരംഭിച്ച് വൈകുന്നേരം 05.10 ന് പയ്യന്നൂരിൽ അവസാനിക്കുന്ന നിലക്കുമാണ് സർവ്വീസ് തുടങ്ങുന്നത്.
പാലക്കാടേക്ക് രാവിലെ 7 മണിക്ക് പയ്യന്നൂരിൽ നിന്ന് തുടങ്ങി ഉച്ച കഴിഞ്ഞ് 02.30 ന് പാലക്കാട് എത്തിച്ചേരും. വൈകുന്നേരം 04.30 ന് പാലക്കാട് നിന്ന് പുറപ്പെട്ട് 11.50 ന് പയ്യന്നൂരിൽ എത്തുന്ന രീതിയിലാണ് രണ്ടാമത്തെ സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
രണ്ട് സർവ്വീസുകളുടേയും ഫ്ലാഗ് ഓഫ് വരുന്ന തിങ്കളാഴ്ച (29.07.2019 ) രാവിലെ 07.00 മണിക്ക് പയ്യന്നൂർ കെ എസ് ആർ ട് സി ഡിപ്പോയിൽ വച്ച് നടക്കും.

No comments
Post a Comment