ഐഎസ്‌ആര്‍ഒ : വിവിധ തസ്തികകളില്‍ 48 ഒഴിവുകള്‍
വിവിധ തസ്തികകളിലായി 48 ഒഴിവുകളിലേക്ക് ഐഎസ്‌ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്‍െറര്‍ അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം (വലിയമല), ബംഗളൂരു കേന്ദ്രങ്ങളിലാണ് ഒഴിവ്.
ടെക്നീഷ്യന്‍ 21 (ഫിറ്റര്‍ 10, ഇലക്‌ട്രോണിക് മെക്കാനിക് 4, ടര്‍ണര്‍ 3, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷണിങ് മെക്കാനിക്, മെഷീനിസ്റ്റ്, വെല്‍ഡര്‍, പ്ലംബര്‍ ട്രേഡുകളില്‍ ഒരോന്നുവീതം) ഒഴിവുകള്‍ .
യോഗ്യത:
എസ്‌എസ്‌എല്‍സി/എസ്‌എസ്സി ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ/എന്‍ടിസി/എന്‍സിവിടി.
ഡ്രോട്സ്മാന്‍ 4 ഒഴിവ്.
യോഗ്യത:
എസ്‌എസ്‌എല്‍സി/എസ്‌എസ്സി ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ/എന്‍ടിസി/എന്‍സിവിടി.
ഹെവി വെഹിക്കിള്‍ ഡ്രൈവര്‍:
4 ഒഴിവ്.
യോഗ്യത: എസ്‌എസ്‌എല്‍സി/എസ്‌എസ്സി ജയം, കുറഞ്ഞത് മൂന്നുവര്‍ഷം ഹെവി വെഹിക്കിള്‍ ഡ്രൈവറായി ഡ്രൈവിങില്‍ അഞ്ച് വര്‍ഷത്തെ പരിചയം. എച്ച്‌വിഡി ലൈസന്‍സും പബ്ലിക് സര്‍വീസ് ബാഡ്ജും(നിയമാനുസൃതമെങ്കില്‍).
ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍: ഒരൊഴിവ്.
യോഗ്യത
എസ്‌എസ്‌എല്‍സി/എസ്‌എസ്സി ജയം, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവറായി മൂന്ന് വര്‍ഷത്തെ പരിചയം. എല്‍വിഡി ലൈസന്‍സും വേണം.
കാറ്ററിങ് അറ്റന്‍ഡന്റ് 11 ഒഴിവ്. എസ്‌എസ്‌എല്‍സി/എസ്‌എസ്സി ജയമാണ് യോഗ്യത.
ടെക്നിക്കല്‍ അസി. 7 ഒഴിവ്.(മെക്കാനിക്കല്‍ 4, ഇലക്‌ട്രോണിക്സ് 3)
യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ ഒന്നാം ക്ലാസ്സോടെ ത്രിവത്സര എന്‍ജിനിയറിങ് ഡിപ്ലോമ.
യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ ഒന്നാം ക്ലാസ്സോടെ ത്രിവത്സര എന്‍ജിനിയറിങ് ഡിപ്ലോമ.
പ്രായം: കാറ്ററിങ് അറ്റന്‍ഡന്റ് തസ്തികയില്‍ ഉയര്‍ന്ന പ്രായം 25, മറ്റെല്ലാ തസ്തികകളിലും 35.
2019 ജൂലൈ രണ്ടിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
www.lpsc.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.
അവസാന തിയതി ജൂലൈ രണ്ട്.
വിശദവിവരം www.lpsc.gov.in എന്ന വെബ്സൈറ്റില്‍.
No comments
Post a Comment