തലശേരിയിലേക്ക് 5000 കോടി വരുന്നു...
തലശേരി:
സൗദി അറേബ്യയിലെ സര്‍ക്കാര്‍ ഖജനാവിലുള്ള മലബാറിലെ പുരാതന മുസ്ലിം കുടുംബമായ കേയി കുടുംബത്തിന് അവകാശപ്പെട്ടതെന്നു കരുതുന്ന കേയി റുബാത്തുമായി ബന്ധപ്പെട്ട 5000 കോടി രൂപ ഇന്ത്യയ്ക്കു കൈമാറാനുള്ള നടപടി അന്തിമ ഘട്ടത്തിലേക്ക്. സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍കൈയെടുത്താണു തുക ഇന്ത്യയിലെത്തിക്കാന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
എന്നാല്‍, തുക ഇന്ത്യക്ക് കൈമാറുന്നത് കേയി കുടുംബത്തിലെ പൂര്‍വികരുടെ ആഗ്രഹങ്ങള്‍ക്കു വിരുദ്ധമാണെന്നു കേയി കുടുംബത്തിലെ ഒരു വിഭാഗം അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സൗദി അറേബ്യയിലെ രേഖകള്‍ പ്രകാരം കേയി റുബാത്തിന്റെ ലക്ഷ്യം മക്കയില്‍ മലയാളികളായ ഹാജിമാര്‍ക്കു വിശ്രമകേന്ദ്രം ഒരുക്കുകയും ഹറമില്‍ സൗജന്യ ഭക്ഷണം വിതരണം ചെയ്യണമെന്നുമാണ്. ഈ രേഖ നിലനില്‍ക്കെ തുക ഇന്ത്യയിലേക്കു കൊണ്ടുവരുന്നതു നീതിക്കു നിരക്കാത്തതാണെന്നും ഇവര്‍ പറയുന്നു. 5000 കോടി രൂപ എത്തുമെന്ന വാര്‍ത്തകള്‍ കേയി കുടുംബത്തിലെ വലിയൊരു വിഭാഗം ആളുകളില്‍ ആശ്വാസത്തിന് വക നല്‍കിയിട്ടുണ്ട്. തുക ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി കുടുംബങ്ങളാണ് ഇതുസംബന്ധിച്ച രേഖകള്‍ ഒരുക്കിയിട്ടുളളത്.
കേയി റൂബാത്ത് ആക്്ഷന്‍ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
മക്കയില്‍ മലബാറില്‍ നിന്നെത്തുന്ന ഹാജിമാര്‍ക്ക് വിശ്രമിക്കാനായി കേയി കുടുംബത്തിലെ മുതിര്‍ന്ന അംഗമായിരുന്ന ചൊവ്വക്കാരന്‍ വലിയപുരയില്‍ മായിന്‍കുട്ടി എളയ നിര്‍മിച്ച കേയി റുബാത്ത് പിന്നീട് സൗദി സര്‍ക്കാര്‍ അക്വയര്‍ ചെയ്തതിനെ തുടര്‍ന്നുള്ള നഷ്ടപരിഹാരതുകയാണ് സൗദി സര്‍ക്കാരിന്റെ കൈവശമുള്ളത്.
No comments
Post a Comment