Header Ads

  • Breaking News

    ആന്തൂരിൽ യൂത്ത് ലീഗ് മാർച്ചിൽ അക്രമം : 6 പേർ റിമാൻഡിൽ


    തളിപ്പറമ്പ്:
    ആന്തുർ നഗരസഭ ചെയർ പേഴ്സൺ പി .കെ ശ്യാമള യുടെ രാജി ആവിശ്യപ്പെട്ട് യൂത്ത് ലീഗ് ആന്തൂര്‍ നഗരസഭയിലേക്ക് നടത്തിയ ലോങ് മാര്‍ച്ചില്‍ പോലീസിനെ അക്രമിച്ച സംഭവത്തില്‍ ആറ് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍.

    അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.സുബൈര്‍, ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് ലീഗ് നേതാവുമായ അന്‍സാരി തില്ലങ്കേരി, മണ്ണന്‍ സുബൈര്‍, ജാഫര്‍ ഇഖ്ബാല്‍, പൂക്കോത്ത് സിറാജ്, സൈനുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെ ഐപിസി 143, 147, 283 റെഡ് വിത്ത്, 149 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

    ഡിവൈഎസ്പി സജേഷ് വാഴാളപ്പില്‍ ഉള്‍പ്പെടെ പോലീസുദ്യോഗസ്ഥരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് ഇരിക്കൂര്‍ നിലാമിറ്റത്തെ വെങ്ങാച്ചേരിയില്‍ വീട്ടില്‍ വി.സി.ജുനൈര്‍(36), പാപ്പിനിശേരി അരോളി സ്വദേശികളായ ടി.വി.ഹൗസില്‍ ടി.വി.തസ്‌നീം(21), കെ.പി.ഹൗസില്‍ കെ.പി.ഇജിലാന്‍(19), പാനൂര്‍ പെരിങ്ങളത്തെ ലഹര്‍ ഹൗസില്‍ സി.കെ.നജാഫ്(27), കണ്ണാടിപ്പറമ്പ് മുണ്ടേരിക്കടവിലെ വി.വി.ഹൗസില്‍ വി.വി.സൈനുദ്ദീന്‍(25), എളയാവൂര്‍ പാറേത്ത് ഹൗസില്‍ അസ്‌ലം(25) എന്നിവരെയാണ് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടഞ്ഞതിനും പരിക്കേല്‍പ്പിച്ചതിനും തളിപ്പറമ്പ് സിഐ ഇ.സത്യനാഥന്‍ അറസ്റ്റ് ചെയ്തത്. പ്രതികളെ തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

    രാവിലെ 10 മണിയോടെ വളപട്ടണം പാലത്തിൽ നിന്നും, ഒപ്പം തളിപ്പറമ്പിൽ നിന്നും ആരംഭിച്ച ലോങ്‌ മാർച്ചുകൾ ധർമ്മശാലയിൽ കൂടിച്ചേർന്നു. ഇതിനിടെ ആന്തുർ നഗര സഭയ്ക്ക് സമീപം പോലീസ് പ്രവർത്തകരെ ബാരിക്കേഡുകൾ വച്ച് തടഞ്ഞു.

    പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി ഇത് വൻ സംഘർഷത്തിലേക്ക് കലാശിക്കുകയായിരുന്നു.

    രോഗിയുമായി ആശുപ്രതിയിലേക്ക് പോവുകയായിരുന്ന കാറിന് നേരെയും കല്ലേറുണ്ടായി. പോലീസ് സംയമനം പാലിച്ചുവെങ്കിലും പ്രവർത്തകരുടെ ഭാഗത്തു നിന്നും കല്ലേറും പ്രകോപനങ്ങളും ഉണ്ടായതിനെ തുടർന്നാണ് പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശിയത്.

    No comments

    Post Top Ad

    Post Bottom Ad