Header Ads

  • Breaking News

    തലശേരിയിൽ വൻ സ്വർണ കവർച്ച. വ്യാപാരിയെ തലക്കടിച്ചു വീഴ്ത്തി 70പവൻ സ്വർണം കവർന്നു



    സ്കൂട്ടറിൽ പോവുകയായിരുന്ന സ്വർണ്ണ വ്യാപാരിയെ ബൈക്കിൽ പിന്തുടർന്നെത്തിയ മൂന്നംഗ സംഘം തലക്കടിച്ചുവീഴ്ത്തി കൈവശമുണ്ടായിരുന്ന 70 പവനോളം ഉരുക്കിയ സ്വർണ്ണക്കട്ടികൾ കവർന്ന് രക്ഷപ്പെട്ടു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മേലൂട്ട് മoപ്പുര മുത്തപ്പൻ ക്ഷേത്രത്തിന് പിന്നിലുള്ള ഇടറോഡിൽ വച്ച് അക്രമവും കവർച്ചയും നടന്നത്. മണവാട്ടി ജംഗ്ഷനിൽ സോന ജ്വല്ലറി നടത്തുന്ന മഹാരാഷ്ട്ര സാംഗ്ലി ജില്ലക്കാരൻ ശ്രീകാന്ത് കദമാണ് പട്ടാപകൽ കവർച്ചക്കിരയായത്.

    മേലൂട്ട് മഠപ്പുര പരിസരത്തെ സ്വന്തം വീടായ ഭൂവനേശ്വരി നിവാസിൽ നിന്നും തന്റെ കെ.എൽ.58- എ.എ.44 18 ആക്ടിവ സ്കൂട്ടറിൽ കടയിലേക്ക് പോവുന്നതിനിട യിലാണ് കവർച്ചക്കിരയായത്. കടകളിൽ നിന്നും വാങ്ങുന്ന സ്വർണ്ണാഭരണങ്ങൾ ഉരുക്കി കട്ടിയാക്കിയതാണ് കവർച്ച ചെയ്യപ്പെട്ടത്. സേട്ടുവിന്റെ മൊബൈൽ ഫോണും കവർച്ച സംഘം തട്ടിയെടുത്തിട്ടുണ്ട്.കെ.എൽ.13 രജിസ്ടേഷൻ നമ്പറിൽ തുടങ്ങുന്ന പൾസർ
    ബൈക്കിലാണ് കവർച്ചക്കാർ വന്നതും രക്ഷപ്പെട്ടതും.

    വിവരമറിഞ്ഞ് തലശ്ശേരി പോലീസ് എത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി.ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.നഗരത്തിൽ
    പട്ടാപകൽ നടന്ന കവർച്ച സംഭവം പരിസരവാസികളെ നടുക്കിയിട്ടുണ്ട്.

    നേരത്തെ മറ്റൊരു സ്വർണ്ണ വ്യാപാരിയെയും ബൈക്കുകളിലെത്തിയ സംഘം മെയിൻ റോഡിൽ വാദ്യാർ പീടികക്കടത്ത് വെച്ച് രാത്രി എട്ട് മണിയോടെ കണ്ണിൽ മുളക് പൊടി വിതറി കവർച്ചക്കിരയാക്കിയിട്ടുണ്ട്. വ്യാപാരി നേതാവ് സ്കൂട്ടറിൽ സൂക്ഷിച്ച 13 ലക്ഷം രൂപ കവർന്നതും ദിവസങ്ങൾക്ക് മുമ്പാണ്. ഈ മൂന്ന് കേസിലും തുമ്പുണ്ടാക്കാൻ തലശേരി പൊലീസിന് സാധിച്ചിട്ടുമില്ല.

    No comments

    Post Top Ad

    Post Bottom Ad