ജനിച്ച തീയതി 7/11, സമയം വൈകിട്ട് 7.11, ഭാരം 7.11 പൗണ്ട്; സെവന്‍ ഇലവന്‍ എന്ന മാന്ത്രികയില്‍ സംഖ്യയില്‍ ജനിച്ച അത്ഭുത ശിശു
സെന്ററി ലുവിസ് : അമേരിക്കയിലെ പ്രമുഖ വ്യവസായ ശൃംഖലയാണ് സെവന്‍ ഇലവന്‍. ഈ മാന്ത്രികസംഖ്യയോട് നീതി പുലര്‍ത്തി സമാനസമയത്ത് ജനിച്ച അത്ഭുത ശിശുവിന്റെ കഥ വൈറലായി.
മിസൗറി സംസ്ഥാനത്തെ സെന്ററിലുവിസില്‍ 11 വ്യാഴാഴ്‌യ്ച (7/11) , വൈകിട്ട് 7.11 ന് ജനിച്ച കുട്ടിക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ജനിച്ച് വീണപ്പോള്‍ കുട്ടിയുടെ ഭാരം ഏഴു പൗണ്ടും പത്തിനൊന്ന് ഔണ്‍സും ആയിരുന്നു.
ലേഗ്‌ഫോര്‍ഡ് റെയ്ച്ചല്‍ ദമ്ബതികള്‍ക്കാണ് അത്ഭുത ശിശു ജനിച്ചത്. ഗര്‍ഭകാലഘട്ടത്തില്‍ റെയ്ച്ചല്‍ ന് 7/11 നോട് പ്രത്യേക മമത ഉണ്ടായിരുന്നതായി ഭര്‍ത്താവ് ലേഗ്‌ഫോര്‍ഡ് പറഞ്ഞു.
റെയിച്ചല്‍ ഏതു സമയവും ക്‌ളോക്കില്‍ നോക്കുമ്ബോള്‍ ദൃഷ്ടിയില്‍പെടുന്നത് 7.11 സമയമായിരുന്നു . എന്നതൂം ഒരു പ്രത്യേകതയായി ചൂണ്ടികാണിക്കുന്നു. ഈ നമ്ബറിന്റെ പ്രത്യേക സാമ്യം സെവന്‍ ഇലവന്‍ വ്യവസായശൃഖലയെ അറിയിക്കണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഇതുപോലുളള ജനനം വളരെ അപൂര്‍വ്വമാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
No comments
Post a Comment