കണ്ണൂര്‍ വിമാനത്താവളത്തില്‍ 7200 ഡോളര്‍ പിടികൂടി
മട്ടന്നൂര്‍:
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള യാത്രക്കാരനില്‍നിന്ന് യുഎസ് ഡോളര്‍ പിടികൂടി. കൂത്തുപറമ്ബ് സ്വദേശി സാലിദ് സെയ്ദില്‍ നിന്നാണ് 7200 ഡോളര്‍ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി ഗോ എയര്‍ വിമാനത്തില്‍ ദുബായിലേക്കു പോകാനെത്തിയതായിരുന്നു സാലിദ്. സിഐഎസ്എഫ് പരിശോധനയിലാണ് 100 ന്റെ 72 ഡോളര്‍ കണ്ടെത്തിയത്. സാലിദിനെ സിഐഎസ്എഫ് കസ്റ്റംസിന് കൈമാറി. രേഖയില്ലാതെ ഡോളര്‍ കടത്തിയതിന് സാലിദിന്റെ പേരില്‍ കസ്റ്റംസ് കേസെടുത്തു. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം ആദ്യമായാണ് വിദേശ കറന്‍സി പിടികൂടുന്നത്.
No comments
Post a Comment