Header Ads

  • Breaking News

    ഓടികൊണ്ടിരിക്കുകയായിരുന്ന ബസിന്റെ ടയര്‍പൊട്ടി 8 പേര്‍ക്ക് പരിക്ക്; അപകടത്തിൽ പെട്ടത് ഇരിട്ടി കണ്ണൂർ ബസ്.



    കണ്ണൂർ :
    ഓടികൊണ്ടിരിക്കുകയായിരുന്ന ബസിന്റെ ടയര്‍പൊട്ടി പ്ലാറ്റ് ഫോം തകര്‍ന്ന് 8 പേര്‍ക്ക് പരിക്ക് .തലശേരി ഇരിട്ടി റൂട്ടിലോടുന്ന കസബ ബസിന്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം.ഇരിട്ടി കീഴൂര്‍ കുന്നില്‍ രാവിലെ 11 മണിയോടെയായിരുന്നു അപകടം.തലശേരിയില്‍ നിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന കസബ ബസിന്റെ  പുറകിലെ ടയര്‍പൊട്ടിയതിനെ തുടര്‍ന്നാണ് യാത്രക്കാർക്ക് പരിക്കേറ്റത്.

    അപകടത്തില്‍ 8 പേര്‍ക്കാണ്  പരിക്കേറ്റത്.ഉളിയില്‍ സ്വദേശി പ്രജീഷ്,വളോറ സ്വദേശി ജാഫര്‍,തില്ലങ്കേരി സ്വദേശി വിജയന്‍,പന്ന്യന്നൂര്‍ സ്വദേശി സ്വദേശി ശ്രീവിന്‍,വളോറ സ്വദേശി ഗംഗാധരന്‍,പിണറായി സ്വദേശി അതുല്‍,കായല്ലൂര്‍ സ്വദേശി വിബിന്‍,നാദാപുരം സ്വദേശി സജിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത് . പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    No comments

    Post Top Ad

    Post Bottom Ad