Header Ads

  • Breaking News

    കണ്ണൂർ ജയിലിൽ സി പി എം പ്രവര്‍ത്തകനെ വധിച്ച കേസില്‍ 9 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍


    കണ്ണൂര്‍:
    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് സി.പി.എം. പ്രവര്‍ത്തകനായ തടവുകാരനെ കൊലപ്പെടുത്തിയ കേസില്‍ 9 ആര്‍.എസ്.എസ്. – ബി.ജെ.പി. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍.  അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(മുന്ന്)  ആണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 
    ശിക്ഷ അല്‍പ്പ സമയത്തിനകം വിധിക്കും.
    സി.പി.എം. പ്രവര്‍ത്തകനായ വടകര കക്കട്ട അമ്പലക്കുളങ്ങരയിലെ കെ.പി.രവീന്ദ്രനാണ് ജയിലില്‍ വെച്ച് (47) കൊല്ലപ്പെട്ടത്.
    സംസ്ഥാനത്ത് ജയിലില്‍ നടന്ന ആദ്യ രാഷ്ട്രീയ കൊലപാതകമാണ് രവീന്ദ്രന്റേത്. ആര്‍.എസ്.എസ്. – ബി.ജെ.പി. പ്രവര്‍ത്തകരായ 31 പേരാണ് കേസിലെ പ്രതികള്‍. സംഭവം നടന്നിട്ട് 14 വര്‍ഷത്തിനു ശേഷം 2018 ഓഗസ്റ്റിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 2004 ഏപ്രില്‍ ആറിന് വൈകിട്ട് മൂന്നുമണിക്കാണ് സംഭവം.

    സെന്‍ട്രല്‍ ജയിലിലെ ഏഴാം ബ്ലോക്കിന്റെ മുറ്റത്തുവെച്ച് രാഷ്ട്രീയ വിരോധം കാരണം അടിച്ചും കുത്തിയും രവീന്ദ്രനെ കൊലപ്പെടുത്തിയെന്നാണ് കേസ്. പന്ത്രണ്ടാം പ്രതി രാഗേഷ് ഒളിവിലാണ്. 30 പ്രതികളാണ് കേസിന്റെ വിചാരണവേളയില്‍ ഹാജരായത്.
    പരിക്കേറ്റ രവീന്ദ്രന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. വളയത്തെ രാജു, പാലക്കാട്ടെ രാഗേഷ് എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. കാന്റീനില്‍ നിന്ന് ചായ കുടിച്ച ശേഷം നിശ്ചയിച്ച ജോലിക്കായി പോകുമ്പോഴാണ് രവീന്ദ്രനെ ആക്രമിച്ചതെന്ന് സഹതടവുകാരനായ വളയത്തെ രാജു വിചാരണവേയില്‍ മൊഴിനല്‍കി. ജയില്‍ ഉദ്യോഗസ്ഥരും തടവുകാരുമുള്‍പ്പെടെ 71 പേര്‍ കേസില്‍ സാക്ഷികളാണ്.
    പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം.കെ.ദിനേശന്‍, എന്‍.ഷംസുദ്ദീന്‍ എന്നിവരും, പ്രതിഭാഗത്തിനായി അഡ്വ. പി.എസ്.്ര്രശീധരന്‍പിള്ള, എന്‍.ഭാസ്‌കരന്‍ നായര്‍, ഇ.എസ്.ഈശ്വരന്‍, പി.പ്രേമരാജന്‍, ടി.സുനില്‍കുമാര്‍എന്നിവരും ഹാജരായി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad