കാലവര്‍ഷം കനത്തു , നഗരപ്രദേശങ്ങളില്‍ പ്രളയക്കെടുതി , രണ്ടിടത്ത് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു
കണ്ണൂര്‍:
ഇതര ജില്ലകളിലെപ്പോലെ കണ്ണൂര്‍ ജില്ലയിലും ഇന്നലെ അതിശക്തമായ മഴയാണു പെയ്തത്. മലയോര മേഖലയില്‍ താരതമ്യേന മഴയുടെ അളവ് കുറവായിരുന്നുവെങ്കിലും കണ്ണൂര്‍, തലശേരി, തളിപ്പറന്പ് നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും അതിശക്തമായ മഴയാണു പെയ്തത്. ഓടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകാനാവാതെ വന്നതോടെ മൂന്ന് നഗരങ്ങളും പ്രളയക്കെടുതിയിലായി. മണ്ണിടിച്ചില്‍ ഭീഷണിയും ചിലയിടങ്ങളില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടതുമൊഴിച്ചാല് മലയോരമേഖലയില്‍ കാര്യമായ കെടുതിയുണ്ടായിട്ടില്ല. കണ്ണൂര്‍ താലൂക്കിലെ വിവിധയിടങ്ങളില്‍ 30 ഓളം വീടുകളില്‍ വെള്ളം കയറി. താവക്കരയിലെ 15 വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഇവരെ മാറ്റിപ്പാര്‍പ്പിച്ചു. പത്തു പേരെ താവക്കര സ്കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്ബിലേക്കും മറ്റുള്ളവരെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിയത്.
കണ്ണൂര്‍ പടന്നത്തോടിന് സമീപം പത്തിലധികം വീടുകളിലും പള്ളിക്കുന്ന് വില്ലേജിലെ നാലു വീടുകളിലും വെള്ളം കയറി. ഇതേത്തുടര്‍ന്ന് ഇവിടെയുള്ളവരെ ഗവ. ടൗണ്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റിയിട്ടുണ്ട്. കടമ്ബൂര്‍ വില്ലേജിലെ ആഡൂരില്‍ ഒരു വീട്ടിലും വെള്ളം കയറി. ഇവരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇന്നലെ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്കും താലൂക്ക് സപ്ലൈ ഓഫീസിലേക്കും എത്താന്‍ തോണിയിറക്കേണ്ട അവസ്ഥയായിരുന്നു. ഇരുപത് ലക്ഷത്തോളം രൂപ മുടക്കി നവീകരിച്ച എസ്പി ഓഫീസ് കോന്പൗണ്ടിലാണ് മഴ തുടങ്ങിയപ്പോള്‍ത്തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടത്. മാസങ്ങള്ക്കുമുന്പാണ് കോന്പൗണ്ടില്‍ 10 ലക്ഷം രൂപ മുടക്കി ഇന്റര്‍ലോക്ക് പതിക്കുകയും 10 ലക്ഷം ചെലവഴിച്ച് ഓവുചാല്‍ നവീകരിക്കുകയും ചെയ്തത്.
എന്നാല്‍, മഴ പെയ്തതോടെ എസ്പി ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളില്‍ എത്താന്‍ കഴിയാത്ത അവസ്ഥയായിരുന്നു. വാഹനങ്ങള്‍ക്കുള്‍പ്പെടെ കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ജില്ലാ പഞ്ചായത്ത് ഓഫീസിന്റെ ഭാഗത്തുള്ള ഓവുചാലില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതിനാല്‍ വെള്ളം ഒഴുകിപ്പോകാത്തതാണ് ദുരിതത്തിന് കാരണം.
പടന്നത്തോട് കരകവിഞ്ഞതാണ് ചാലാട് മേഖല വെള്ളത്തിനടിയിലാകാന്‍ കാരണം. കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ ബര്‍ണശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസും ഗോഡൗണും കനത്ത മഴയില്‍ വെള്ളത്തിനടിയിലായി. ഓഫീസ് മുറിക്കുള്ളിലേക്കുവരെ വെള്ളമെത്തി. ബര്‍ണശേരി, കണ്ണൂര്‍ ടൗണ്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറിയതിനാല്‍ വാഹനഗതാഗതം താറുമാറായി.
No comments
Post a Comment