യുവതിയെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
കൊല്ലം :
യുവതിയെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മുഴിക്കോട് സ്വദേശിനി സ്മിത (32) ആണ് മരിച്ചത്. പുത്തൂര്‍ വെണ്ടാറിയിലെ വാടക വീട്ടിലാണ് സ്മിത മരിച്ചുകിടന്നത്. കൊലപാതകമെന്ന് സംശയം. വാടക വീട്ടിൽ ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവും കൊല്ലം സ്വദേശിയുമായ യുവാവ് ഒളിവിലാണ്.
യുവാവ് സ്മിതയുടെ സുഹൃത്തായ യുവതിയെയും ഭർത്താവിനെയും വിളിച്ചുപറഞ്ഞതുപ്രകാരം അവർ വീട്ടിൽ എത്തിയപ്പഴാണ് മൃതദേഹം കണ്ടത്. ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.സ്മിതയുടെ രണ്ടു മക്കൾ വീട്ടിലുണ്ടായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
No comments
Post a Comment